ടിവി അനുപമ ആലപ്പുഴ ജില്ലാ കളക്ടര്‍; അഞ്ച് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍
കേരളത്തിലെ അഞ്ച് ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലാണ് പുതിയ കളക്ടര്‍ ഉത്തരവാദിത്വമേറ്റെടുക്കുക. ഡോ. വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറാവുമ്പോള് ടിവി അനുപമ ആലപ്പുഴ ജില്ലാ കളക്ടറാവും.
കൊല്ലത്ത് എസ് കാര്‍ത്തികേയനും കോട്ടയത്ത് നവ്ജ്യോത് ഖോസും കളക്ടര്‍മാരാവും. പാലക്കാട് സുരേഷ് ബാബുവിനെയാണ് ജില്ലാ കളക്ടറായി നിയമിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച മുരുകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് മുരുകന്റെ കുടൂംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
പണം ഭാര്യയുടെയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പണം നേരിട്ട് കയ്യില്‍ നല്കിയാല് സുരക്ഷിതമല്ലാത്തതിനാല്‍ നിശ്ചിത കാലത്തേക്ക് പണം ബാങ്കിലിട്ട് പലിശ മുടക്കം കൂടാതെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അഞ്ച് കളക്ടര്‍മാരെ സ്ഥലം മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha