വീട്ടമ്മയുടെ ദൃശ്യങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തിയ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ഡിവൈഎഫ്ഐ മുന്‍ പ്രാദേശിക നേതാവും സിപിഎം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീര്‍ ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസാണ് സമീറിനെ അറസ്റ്റ് ചെയ്തത്.
താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തിയ നേതാവ് ഇത് കാട്ടി ഭീഷണി പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി എടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ കാട്ടി ബ്ലാക് മെയില്‍ ചെയ്യുകയും പലപ്പോഴായി രണ്ട് ലക്ഷം രൂപയും 23 പവന് സ്വര്‍ണവും തട്ടിയെടുത്തെന്നുമായിരുന്നു പരാതി.
ഇതിനിടെ ഭരണ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതുകൊണ്ടാണ് വീട്ടമ്മ പരാതിയോടൊപ്പം നേരിട്ട് മൊഴി നല്‍കിയിട്ടും സിപിഎമ്മിന്റെ പ്രാദേശിക നേതാവായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ ആരോപണം ശക്തമായതിന് പിന്നാലെയാണ് അറസ്റ്റ് എന്നാണ് വിവരം.
https://www.facebook.com/Malayalivartha