ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഗള്‍ഫിലെത്തിയ യുവതിയെ ഒമാൻ പോലീസ് കേരളത്തിലേക്ക് തിരിച്ചയച്ചു; പിന്നെ സംഭവിച്ചത് നാടകീയ രംഗങ്ങള്‍
നാല് വയസുകാരനായ മകനേയുമെടുത്ത് കാമുകനോടൊപ്പം മുങ്ങി വീട്ടമ്മയായ യുവതി. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ഭാര്യ കാമുകനൊപ്പം വിദേശത്തേക്ക് കടന്നത്. ഒടുവിൽ ഒമാനിലെത്തിയ ഇരുവരേയും പോലീസ് പിടികൂടി നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച യുവതി ഒടുവിൽ കോടതിയിൽവച്ച് കാമുകനോടൊപ്പം സ്ഥലംവിട്ടു.
ഇളയ മകനെയും കൂട്ടി ഒളിച്ചോടി ഒമാനിലെത്തിയ യുവതിയെയും കാമുകനെയും ഒമാൻ പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരെയും ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതിയിൽവച്ച് സ്വന്തം ഇഷ്ട പ്രകാരം കാമുകനോടൊപ്പം പോകുകയാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഭർത്താവ് രണ്ടു മക്കളുമായി വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസമാണ് യുവതി നാല് വയസുകാരനായ മകനേയുമെടുത്ത് കാമുകനോടൊപ്പം സ്ഥലംവിട്ടത്. വിദേശത്ത് ജോലിചെയ്യുന്ന യുവതിയുടെ ഭർത്താവ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha