ലൈക്കിന് വേണ്ടി ബ്ലുവെയ്ല് ഗെയിം കളിച്ചെന്ന് എഫ്ബി പോസ്റ്റ്; ഒടുവിൽ പുലിവാല് പിടിച്ച് ഇരുപതുകാരൻ
ബ്ലൂ വെയ്ല് ഗെയിം കളിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗെയിമിന്റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തന്റെ കയ്യില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചെന്നുമാണ് യുവാവ് പോസ്റ്റിട്ടത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഗെയിം കളിച്ചിട്ടില്ലെന്നും ലൈക്കിന് വേണ്ടി ചെയ്തതാണെന്നും യുവാവ് പറഞ്ഞു. നാലാം ഘട്ടത്തിന്റെ ഭാഗമായി കൈയിലെ ഞരമ്പ് മുറിച്ചെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.
തുടര്‍ന്ന് താനറിയാതെയാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഫേസ്ബുക്കില്‍ തിരുത്തിയെഴുതിച്ചതിന് ശേഷം പൊലീസ് യുവാവിനെ വിട്ടയച്ചു. ഇരുപത് വയസ്സാണ് യുവാവിന്റെ പ്രായം. വ്യാജസന്ദേ്ശം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha