കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചു. കോട്ടൂര്‍ ചമതമൂട് സബൂറ മന്‍സ്സിലില്‍ ഷാഹുല്‍ ഹമീദി (52) ന് ആണ് ആക്രമണം ഏറ്റത്.
ശനിയാഴ്ച രാവിലെ 5 40 ഓടെ വീട്ടില്‍ നിന്നും ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി വരവേ ഉത്തരംകോഡ് സ്കൂളിനു സമീപം വച്ചാണ് കാറില്‍ എത്തിയ സംഘം ആക്രമിച്ചത്. കണ്ണില്‍ മുളക് പൊടി വീണതോടെ നിയന്ത്രണം തെറ്റി വീണ ഷാഹുല്‍ ഹമീദിന്റെ തലയില്‍ അക്രമി സംഘം അടിച്ചു വീഴ്ത്തി. തലക്ക് പരിക്കേറ്റ ഷാഹുല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha