വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി: സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്; മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പൊലീസ് കേസ്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുകയായിരുന്നു.
വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം സെന്‍കുമാര്‍ എട്ട് മാസത്തോളം അവധിയിലായിരുന്നു. തിരിച്ച് സര്‍വീസിലേക്ക് പ്രവേശിച്ചപ്പോള്‍ ആയൂര്‍വേദ്ദ ചികിത്സയിലായിരുന്നു എന്ന സര്‍ട്ടിഫിക്കേറ്റാണ് സെന്‍കുമാര്‍ നല്‍കിയത്. ഇത് വ്യാജമെന്നാണ് പരാതി.
https://www.facebook.com/Malayalivartha