ഓണത്തിന് ആന്ധ്രയില്‍ നിന്ന് 5000 ടണ്‍ അരി
ഓണത്തിന് അരി ആന്ധ്രയില്‍നിന്ന് എത്തുമെന്ന് ഭക്ഷ്യ വകുപ്പ്. ആദ്യ ഗഡു 23-ന് എത്തും. ആകെ 5000 ടണ്‍ ജയ അരി കേരളത്തിന് നല്‍കാമെന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ആന്ധ്രാ സര്‍ക്കാരിന്റെ സഹായത്തോടെ സപ്ലൈകോ, മില്ലുടമകളില്‍നിന്ന് നേരിട്ടാണ് അരി സംഭരിക്കുന്നത്. ഇതോടെ വിപണിയിലെ ഇപ്പോഴത്തെ അരി ദര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ മാസം 27-നകം മുഴുവന്‍ അരിയും സംഭരിക്കും.
https://www.facebook.com/Malayalivartha