പി.വി അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി പിന്‍വലിക്കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള സ്ഥിതി ചെയ്യുന്ന വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി പിന്‍വലിക്കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി. പാര്‍ക്ക് നിയമലംഘനം നടത്തിയതായി ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മലനീകരണം നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനുള്ള അനുമതി നിഷേധിച്ചത് അറിയില്ലെന്നും പഞ്ചായത്ത് ഭരണസമിതി നിലപാടെടുത്തു.
പാര്‍ക്കിന്റെ നിര്‍മാണത്തില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കും. ഉപസമിതി ഈ മാസം 31-ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും നടപടി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
https://www.facebook.com/Malayalivartha