ദിലീപിനെതിരെ രമ്യ നമ്പീശന് സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ രമ്യ നമ്പീശന് മുഖ്യസാക്ഷിയാകുമെന്ന് സൂചന. രണ്ടാഴ്ചയ്ക്കകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണു അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കഴിഞ്ഞ ദിവസം രമ്യനമ്പീശന്റെ മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവരെ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു ശേഷം കുറച്ചു ദിവസം നടി കഴിഞ്ഞതു രമ്യയുടെ വീട്ടിലായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു പോലീസിന്റെ പുതിയ നീക്കം. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം തയാറാക്കാനുള്ള തയാറെടുപ്പിലാണു പോലീസ്. കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രണ്ടാം ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേയ്ക്കു മാറ്റി വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha