സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ രഹസ്യ വിവാഹത്തോട് പ്രതികരിച്ച് രഞ്ജിനി ഹരിദാസ്
രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം ചെയ്തെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചിരുന്നു. താനറിയാതെ തന്റെ കല്യാണം നടത്തുന്നവരോട് രഞ്ജിനിക്ക് കടുത്ത അമര്‍ഷമുണ്ട്. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനി ഇക്കാര്യത്തെപ്പറ്റി പ്രതികരിച്ചിരുന്നത്.
'ഞാന്‍ രഹസ്യമായി വിവാഹം ചെയ്തോയെന്ന് ചോദിച്ച് ടണ്‍ കണക്കിന് കോളുകളും, മെസേജുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എനിക്കറിയാവുന്നിടത്തോളം,ഞാനിപ്പോഴും അവിവാഹിതയാണ്.പക്ഷേ എന്റെ കാര്യം എന്നേക്കാള്‍ നന്നായി അറിയാവുന്ന ചിലരുള്ളത്കൊണ്ട് ചോദിക്കുകയാണ്....ആരെയാണ് ഞാന്‍ കല്യാണം കഴിച്ചത്.?...
എപ്പോഴായിരുന്നു മുഹൂര്‍ത്തം? എന്നെ കല്യാണത്തിന് ക്ഷണിക്കാതിരുന്നത് എന്താണാവോ? അടുത്ത വട്ടമെങ്കിലും നിങ്ങള്‍ എന്നെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുമ്പോഴോ, എന്നെ അമ്മയാക്കുമ്പോഴോ...ആദ്യം എന്നെ അറിയിക്കണേ..ഞാനും ആ കളിക്ക കൂടാം...അങ്ങനെയെങ്കിലും... എനിക്ക് അല്പം രസിക്കാമല്ലോ.' രഞ്ജിനി പറഞ്ഞ് നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha