ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...
ഒരു മാസം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയാണ് കാമുകനെ വിവാഹം ചെയ്യാൻ ഗുരുവായൂരിലെത്തിയത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ യുവതിയെ വളഞ്ഞതോടെ കാമുകനെ ഉപേക്ഷിച്ച യുവതി ഓടി രക്ഷപെട്ടു. ഒരു മാസം മുമ്പാണ് യുവതി സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ആറു വയസ് പ്രായമുള്ള കുഞ്ഞിനെ ബന്ധുക്കളെ ഏൽപ്പിച്ചിട്ടായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. കാമുകനുമായി യുവതി രഹസ്യമായി വിവാഹം നടത്തുന്നതറിഞ്ഞാണ് ബന്ധുക്കൾ ഗുരുവായൂരിലെത്തിയത്.
പാലക്കാട് സ്വദേശിനിയാണ് ഭര്‍തൃമതിയായ യുവതി. വീട്ടുകാര്‍ ക്ഷേത്രക്കുളത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് യുവതിയേയും കാമുകനേയും കണ്ടെത്തിയത്. ബന്ധുക്കളെ കണ്ട യുവതി ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടെ ക്ഷേത്ര ജീവനക്കാരന് പോലീസിനെ വിളിക്കാന്‍ ശ്രമിച്ചു. വിഷയം കൈവിട്ട് പോകുമെന്ന് കണ്ട യുവതി മാതാപിതാക്ക ളോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് നടക്കുന്നതിനിടയില്‍ കുട്ടിയെ ഉപേക്ഷിച്ച് യുവതിയും കാമുകനും വിദഗ്ദമായി മുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha