ബെവ്കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന് കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും
ബവ്റിജസ് കോര്‍പ്പറേഷനില്‍ വീണ്ടും ഡപ്യൂട്ടേഷനില്‍ നിയമനം നടത്താനൊരുങ്ങുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുളള 150 ജീവനക്കാരെ നിയമിക്കാന്‍ കോര്പ്പറേഷന് സര്‍ക്കാരിനോട് അനുമതി തേടി. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകി കയറ്റാനുളള ചിലരുടെ ശ്രമമാണ് ഡപ്യൂട്ടേഷന് പിന്നിലെന്നാണ് സൂചന.
85000 രൂപയാണ് ബെവ്കോ ഇത്തവണ ഓണം ബോണസായി നല്‍കുന്നത്. ഇത് ലഭിക്കുന്നതിനായാണ് ഓണത്തിന് ആഴ്ചകള്‍ മുന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ഡപ്യൂട്ടേഷനില്‍ ബെവ്കോയിലെത്താന് ശ്രമിക്കുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോര്പ്പറേഷന് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, കെല്‍ട്രോണ്‍, സിആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുളളവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ആളുകളെ ആവശ്യമാണെന്നാണ് ബെവ്കോയുടെ വാദം. എന്നാല്‍ ബെവ്കോയുടെ തന്നെ പൂട്ടികിടക്കുന്ന വില്‍പ്പനശാലകളില്‍ നിന്നും ജീവനക്കാരെ പുനര്‍വിന്യസിക്കുകയോ, എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി ആളുകളെ എടുക്കുകയോ ചെയ്യാമെന്നിരിക്കെ ഡപ്യൂട്ടേഷനില്‍ ആളെ എടുക്കുന്നതാണ് വിവദമാകുന്നത്.
പീഡിത വ്യവസായങ്ങളിലെ ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് ഡപ്യൂട്ടേഷനെന്നാണ് ബെവ്കോയുടെ വിശദീകരണം. വില്ലേജ് ഓഫീസര്‍മാരെ വരെ ഡപ്യൂട്ടേഷനില്‍ നിയമിക്കാനുളള നീക്കം വിവാദമായതിനെ തുടര്‍ന്ന് ബെവ്കോ പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha