ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്സിറ്റ് എത്തി
ഇനി നിങ്ങളുടെ ഐ ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ പേടിക്കേണ്ട, ഫോണ്‍ വീട്ടില്‍ ഇരുന്ന് നന്നാകാം. ഇതിനായി പുതിയ ടൂള്‍ കിറ്റ് ഐ ഫിക്സിറ്റ് പുറത്തിറക്കി. ഐ ഫോണ്‍ 7, 7 പ്ലസ്,6 എസ്, 6 എസ് പ്ലസ് തുടങ്ങിയ ആപ്പിളിന്റെ എല്ലാ ഐ ഫോണുകളും നന്നാക്കാം.
കസ്റ്റംഡ്രൈവര്, സ്റ്റീല്‍ ബിറ്സ്, ഇ.എസ്.ഡി ട്വീസര്‍, സ്ക്രീന്‍ എന്നി ഉപകരണങ്ങള്‍ കിറ്റിലുണ്ടാവും. ഇത് ഉപയോഗിച്ചു പൊട്ടിയ സ്ക്രീന്‍, ബാറ്ററി മാറ്റം, കാമറ ശരിയാകാം എന്നാണ് കമ്പനി പറയുന്നത്.
ഓരോ ഐ ഫോണിനും ഓരോ കിറ്റ് ആണ് ഉള്ളത്. ഐ ഫോണ്‍ 7 പ്ലസ് നന്നാക്കാനുള്ള കിറ്റ് 10571.65 രൂപയ്ക്കും, ഐ ഫോണ്‍ 7 8648.95 രൂപയ്ക്കും, ഐ ഫോണ്‍ 6 എസ് പ്ലസ് 6726.25 രൂപയ്ക്കും, ഐ ഫോണ്‍ 6 എസ് 5444.45 രൂപയ്ക്കും, ഐ ഫോണ്‍ 6 പ്ലസ് 7367.15 രൂപയ്ക്കും, ഐ ഫോണ്‍ 6 5444.45 രൂപയ്ക്കും, ഐ ഫോണ്‍ എസ്ഇ, 5 സി, 5, 5എസ് 384.54 രൂപയ്ക്കും, ഐ ഫോണ്‍ 4 എസ് 2560.40 രൂപയുമാണ് വില എന്നാണ് റിപ്പോര്‍ട്ട്.
ഈ കിറ്റ് ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുമോ എന്നു കണ്ടറിയാം. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തുമെന്ന് പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha