Widgets Magazine
23
Sep / 2017
Saturday

കാവ്യയെ തൊട്ടപ്പോള്‍ ദിലീപിനായി പത്തി വിരിച്ച് സിനിമയിലെ ദിലീപ് ഭക്തര്‍

12 SEPTEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ നാദിര്‍ഷയെ കൂടി പോലീസ് പൊക്കുമെന്നായപ്പോള്‍ ദിലീപിനെ രക്ഷിക്കാനുള്ള ഗുര്‍മിത് മോഡല്‍ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തതും നാദിര്‍ഷയുടെ മിമിക്രി ബുദ്ധി. തലേന്ന് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോള്‍ തന്നെ സിനിമയിലെ പലരുമായും നാദിര്‍ഷ ബന്ധപ്പെട്ടു. കൂടെയുള്ള സഹായികളെ കൊണ്ട് ദിലീപിനനുകൂലമായ പ്രസ്താവനകളിറക്കാനും നാദിര്‍ഷയ്ക്കു കഴിഞ്ഞു.

ഇടതു പക്ഷ സഹയാത്രികനായ നടന്‍ ശ്രീനിവാസനാണ് ആദ്യ വെടി പൊട്ടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റു ലഭിച്ചില്ല എന്ന പരിഭവം പിണറായിയോടും സിപിഎമ്മിനോടും മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനി ദിലീപിനായി രംഗത്തെത്തി. ശ്രീനിവാസന് പിന്നാലെ ദിലീപിനെ അനുകൂലിച്ച് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയിരുന്നു.

നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നാണ് സെബാസ്റ്റ്യന്‍ പോൾ താന്‍ ചെയര്‍മാനായ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനം എഴുതിയത്. സിപിഎം സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതിന് തുല്യമായിരിക്കുന്നു.

പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ല. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്.

ദിലീപിനെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയതോടെ ഓപ്പറേഷൻ പാളി. വെളുക്കാൻ തേച്ചത് പാണ്ടായി. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, പോലീസ് നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെപ്പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപമെങ്കിലും നടത്തണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം മാത്രമാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലെ തന്റെ കുറിപ്പ് ആഷിക് അവസാനിപ്പിച്ചിരിക്കുന്നത്.

ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയതാണ് മറ്റൊരു വാര്‍ത്ത. മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് മൊഴി. എറണാകുളം റൂറല്‍ എസ്പി ഫോണില്‍ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നും മൊഴിയില്‍ പറയുന്നു. ഇതോടെ സിനിമ ലോകത്തെ പലരും അവൾക്കൊപ്പം എന്ന ഹാഷ് ടാഗിൽ നടിക്ക് പിന്തുണയുമായെത്തി.

നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷ ജീവനക്കാര്‍ പറയുന്നത്.

കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തന്റെ പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നായിരുന്നു സുനിലിന്റെ മൊഴി. ഇതേത്തുടര്‍ന്നാണ് രജിസ്റ്റര്‍ പരിശോധിച്ചത്.

കാവ്യയുമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. രജിസ്റ്റര്‍ മനപ്പൂര്‍വം നശിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. കണ്ണികൾ കൃത്യമായി വിളക്കിച്ചേർത്തു കുറ്റപത്രത്തിലേക്കു നീങ്ങുമ്പോൾ ദിലീപിന് പുറം ലോകം കാണാനൊക്കില്ല എന്നുറപ്പായിക്കഴിഞ്ഞു. കൂടെ കാവ്യയും നാദിർഷായും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends