Widgets Magazine
23
Sep / 2017
Saturday

ഒന്നിൽ പിഴച്ചാൽ മൂന്നിലെങ്കിലും: ദിലീപ് നാളെ ജാമ്യാപേക്ഷ നൽകും; ഈ ഹർജിയും തള്ളിയാൽ പിന്നെ വിചാരണ തടവുകാരൻ

13 SEPTEMBER 2017 09:28 AM IST
മലയാളി വാര്‍ത്ത

നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്. ഇത് സംബന്ധിച്ച അപേക്ഷ നാളെത്തന്നെ ദിലീപിന്റെ അഭിഭാഷൻ ബി.രാമൻപ്പിള്ള കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ താരത്തിന്റെ ജാമ്യാപേക്ഷയെ ശക്തമാക്കി എതിർക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 15ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്ന് രണ്ട് തവണ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. ആദ്യതവണ അഡ്വ. കെ. രാംകുമാർ ആയിരുന്നു ഹൈക്കോടതിയിൽ ദിലീപിന് വേണ്ടി ഹാജാരായത്. എന്നാൽ അദ്ദേഹം പിന്നീട് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് അഡ്വ. ബി. രാമൻപിള്ളയെ കേസ് ഏൽപിച്ചത്.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാവും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടുക. അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി അങ്കമാലി മജിസ്ട്രേട്ട് കോടതി ഇളവ് അനുവദിച്ച കാര്യവും കോടതി പറഞ്ഞ വ്യവസ്ഥകൾ താൻ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയിൽ അറിയിക്കും. എന്നാൽ, ജാമ്യം നൽകരുതെന്നാവും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും അതിനാൽ ഈ അവസരത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

സിനിമാപ്രവർത്തകർ കൂട്ടത്തോടെ ദിലീപിനെ കാണാൻ ജയിലിൽ എത്തിയ കാര്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാർ എം.എൽ.എ നടത്തിയ പ്രസ്താവനയും പ്രോസിക്യൂഷൻ ആയുധമാക്കും. ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവുംപ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാവും പ്രോസിക്യൂഷൻ നിലപാടെടുക്കുക.

ദിലീപ് നാളെ നൽകുന്ന ജാമ്യ ഹർജിയും തള്ളിയാൽ പിന്നെ വിചാരണ തടവുകാരനായി തുടരേണ്ടിവരും. കഴിഞ്ഞ ദിവസം നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി സംസാരിച്ചതു നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു.  ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക്കാഴ്ച. നേരത്തെ തന്നെ സന്ദര്‍ശിച്ച സുഹൃത്തുക്കളോടാണു നാദിര്‍ഷയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. നാദിര്‍ഷ വന്നുപോയ ശേഷമാണു ജയിലിലേക്കു സിനിമാരംഗത്തെ പ്രമുഖരുടെ ഒഴുക്കുണ്ടായതും സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും. സിനിമാരംഗത്തെ പരസ്യ പിന്തുണ ദിലീപിന് തന്നെ പാരയാകും.

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണെങ്കിലും കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേശ് കുമാർ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവർത്തകരും കൂടെ നില്ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങൾ സ്വീകരിച്ച നിരവധി പേർ സിനിമയിലുണ്ട്. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോൺ കോളുകൾ ചോർത്തുമെന്നോ ചാനൽ ചർച്ചയ്ക്കെത്തുന്നവരുടെ വിമർശനം ഉണ്ടാകുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേശ് പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തിൽ നേരിട്ട് പങ്കാളിയായ എം.എൽ.എയ്ക്ക് ജാമ്യം കിട്ടിയ നാട്ടിൽ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വിയോജിപ്പുണ്ട്. എല്ലാവർക്കും നീതി ഒരുപോലെ ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാലം തെളിയിക്കുമെന്നും ഗണേശ് പറഞ്ഞിരുന്നു. ഗണേഷ്‌കുമാറിന്റെ ഈ പ്രസ്താവന വൻ വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends