Widgets Magazine
21
Nov / 2017
Tuesday

ഏനാത്തെ ബെയ്‌ലി പാലം പൊളിക്കാതെ നിര്‍ത്താമോ എന്ന് ഏനാത്തുകാര്‍: പട്ടാളപ്പാലം പൊളിച്ചുകൊണ്ടുപോകുമ്പോള്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കി നിവാസികള്‍

13 SEPTEMBER 2017 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്

പത്തനം തിട്ട ജില്ലയിലെ ഏനാത്ത് കല്ലടയാറിനു കുറുകെ പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലം അടുത്ത കാലം വരെ വലിയ വാര്‍ത്തയായിരുന്നു. കല്ലടയാറിനു കുറുകെയുള്ള എം.സി റോഡിലെ പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ 10ന് മേജര്‍ അനുഷ് കോശിയുടെ നേതൃത്വത്തില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മിച്ച് ഗതാഗതത്തിനു തുറന്നുനല്‍കിയത്. ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിട്ടുള്ള താല്‍ക്കാലിക സഞ്ചാര മാര്‍ഗമായിരുന്നെങ്കിലും ബെയ്‌ലി പാലം ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. രണ്ടുനാള്‍ കൂടി കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് സഞ്ചാര മാര്‍ഗവും കൗതുകവുമേകിയ ബെയ്‌ലി പാലം ഓര്‍മയാകും. താല്‍ക്കാലികമായി നിര്‍മിച്ച പാലമായിരുന്നെങ്കിലും പാലം പൊളിച്ചു കൊണ്ടുപോകുന്നത് പ്രദേശ വാസികളില്‍ ചെറിയൊരു പരിഭവമുണ്ട്. തെക്കന്‍ ജില്ലകളെ മധ്യകേരളവുമായി താല്‍ക്കാലികമായി കൂട്ടിയിണക്കിയ പാലം ചുരുങ്ങിയ നാളുകള്‍കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതിനാല്‍ പാലം പൊളിച്ചു കൊണ്ടുപോകുന്നതില്‍ ജനങ്ങള്‍ക്ക് ചെറിയൊരു സങ്കടമുണ്ട്. പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഇന്നലെ സൈന്യം ആരംഭിച്ചിട്ടുണ്ട്. സൈനിക ആസ്ഥാനത്തു നിന്ന് ഉത്തരവ് കൂടി ലഭിച്ചാല്‍ പാലം പൊളിച്ചു തുടങ്ങും. കേണല്‍ വി.കെ.രാജു, മേജര്‍ വിനീത് എന്നിവരുടെ നേതൃത്വത്തില്‍ 14എന്‍ജിനീയറിങ് റജിമെന്റില്‍ നിന്നുള്ള 60 പേരടങ്ങുന്ന സംഘമാണ് പാലം പൊളിച്ചുകൊണ്ടുപോകുന്നതിനായി ഇവിടെ ക്യാംപ് ചെയ്തിരിക്കുന്നത്. പാലം പൊളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പാങ്ങോട് സൈനിക ക്യാംപില്‍ നിന്നുമെത്തിച്ച് കല്ലടയാറിന്റെ വടക്കു ഭാഗത്ത് ക്രമീകരിച്ചു തുടങ്ങി. പാലം പൊളിച്ചു നീക്കുന്നതിനായി ക്രെയിന്‍ ഉള്‍പ്പെടെ യന്ത്ര സംവിധാനങ്ങളും വെളിച്ചവും ഒരുക്കി കെ.എസ.ടി.പി. അധികൃതര്‍ സൈന്യത്തിന് സഹായമേകുന്നുണ്ട്. കുത്തി പതഞ്ഞൊഴുകുന്ന കല്ലടയാറു കടക്കാന്‍ മണിക്കൂറുകള്‍ കൊണ്ട് രാജ്യത്തിന്റെ ധീരജവാന്മാര്‍ ജനങ്ങള്‍ക്ക് പടുത്തുയര്‍ത്തി നല്‍കിയ സഞ്ചാരമാര്‍ഗം ഇനി ദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍മയാകുമെങ്കിലും നാട്ടുകാര്‍ ഒന്നടങ്കം സൈന്യത്തിന് സല്യൂട്ട് നല്‍കി അഭിവാദനങ്ങള്‍ നല്‍കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (1 minute ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (11 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (22 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (46 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (48 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends