Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് ചാണ്ടിയ്ക്ക് കുരുക്ക് മുറുകുന്നു; പ്രതിപക്ഷ നേതാവ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പണിയായി!

20 SEPTEMBER 2017 12:50 PM IST
മലയാളി വാര്‍ത്ത

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എമ്മില്‍ ആവശ്യം. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാതിരിക്കാന്‍ പിണറായി വിജയന്‍ ചരടുവലിച്ചിരുന്നു.

രമേശ് ചെന്നിത്തല തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കിയതാണ് സര്‍ക്കാരിന് പുലിവാലായത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് വിജിലന്‍സിന് കത്ത് നല്‍കിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് കെ.എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത് അന്വേഷണം പുര്‍ത്തിയാകുമ്പോള്‍ തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും. കാരണം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാതിരിക്കാന്‍ ചെന്നിത്തലയെ തോമസ് ചാണ്ടി ഓപ്പറേറ്റ് ചെയ്‌തെങ്കിലും ഏഷ്യാനെറ്റിന്റെ കുരുക്കില്‍ ചെന്നിത്തല വീഴുകയായിരുന്നു. ചെന്നിത്തല തോമസ് ചാണ്ടി വിഷയത്തില്‍ ആദ്യം മുതല്‍ ഒഴിഞ്ഞു മാറുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ എന്ന നിലയില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ചെന്നിത്തലയെ വളഞ്ഞു പിടിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷം പൊട്ടന്‍ കളിക്കുകയാണെന്നും വാര്‍ത്ത സംപ്രേക്ഷണം ചെയ്തു. ഇതെല്ലാം നടന്നിട്ടും ഉമ്മന്‍ ചാണ്ടി അതില്‍ പിടിച്ചില്ല. മാധ്യമങ്ങള്‍ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ വാഹനത്തില്‍ കയറി സ്ഥലം വിട്ടു.

അതിനിടെ തോമസ് ചാണ്ടിയുടെ ചാക്കില്‍ കയറാത്ത ചില പൊതുപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അന്വേഷണാവശ്യം കോടതിക്ക് ഏതായാലും തളളികളയാനാവില്ല. കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും. ഇപ്പോള്‍ തീരെ ധൈര്യത്തിലല്ല മന്ത്രി. രാജി അനിവാര്യമാണെന്ന നിഗമനത്തില്‍ തന്നെയാണ് അദ്ദേഹം. തോമസ് ചാണ്ടിയെ വേട്ടയാടുന്നത് ഉഴവൂര്‍ വിജയന്റെ ആത്മാവാണെന്ന് പറയുന്നവരുമുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ സംഭവം ചിലരുടെ അധികാര മോഹത്തിന്റെ ബാക്കിപത്രമാണെന്ന് വിശ്വസിക്കുന്നവരുണ്ട്.

അതിനിടെ ഉഴവൂരിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തി ചേര്‍ന്നിരിക്കുന്നതെന്നും സംസാരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (16 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (23 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (28 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (38 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (42 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (50 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (58 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends