ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്
കായലും പുഴയുമടക്കമുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ കടുത്ത ശിക്ഷാ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഇതിനായുള്ള നിയമഭേദഗതി കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്നു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ നല്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് തീരുമാനമായത്.
ജലസ്രോതസുകളെ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ നിയമം കൊണ്ടു വരുന്നതിന് ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഡാം സേഫ്റ്റി അതോറിറ്റിയുടെ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയൂ. ഇതു കൂടാതെ ജലാശയങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha