ബന്ധുനിയമന വിവാദം; കേസ് നിലനില്‍ക്കില്ലെന്നറിഞ്ഞിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്ന് ഇ.പി ജയരാജന്
ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ.പി ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ആരോപണവുമായി ജയരാജന് രംഗത്തെത്തി. കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്നും ജയരാജന് വ്യക്തമാക്കി.
അധികാര ദുര്‍വിനിയോഗം, ബന്ധുനിയമനം എന്നിവ കണക്കിലെടുത്തു കേസെടുക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടതായി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞിട്ടുണ്ട്. ഹൈകോടതി തള്ളാനിരുന്ന കേസാണ് വിജിലന്‍സ് ഇപ്പോള്‍ തള്ളിയതെന്നും ജയരാജന് പറഞ്ഞു.
നിയമിക്കപ്പെട്ടവര്‍ക്കു ബന്ധുത്വമുണ്ടാകാം എന്നാല്‍, നിയമം വിട്ടൊന്നും ചെയ്തിട്ടില്ല. ശരിയായ നിലപാടാണ് താന്‍ സ്വീകരിച്ചത്. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണം ഉയര്‍ന്ന് പരാതി വന്നപ്പോള്‍ ത്വരിത പരിശോധന പോലും പൂര്‍ത്തിയാക്കാതെയാണ് വിജിലന്‍സ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന് ജയരാജന് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha