നോർക്ക റൂട്ട്സിന്റെ അംഗീകാരം റദ്ദാക്കിയിട്ടില്ലെന്ന് കമ്പിനി സിഇഒ
നോർക്ക റൂട്ട്സിന്റെ കമ്പിനിയുടെയും ഡയറക്ടർമാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് സിഇഒ ഡോ. കെ.എൻ. രാഘവൻ. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്ന പാകപ്പിഴയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
വെബ്സൈറ്റിലെ പിശക് തിരുത്താൻ കമ്പിനി രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒരുതരത്തിലും നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കില്ലെന്നും സിഇഒ പറഞ്ഞു.
കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അയോഗ്യരാക്കപ്പെട്ട കമ്പിനികളുടെയും ഡയറക്ടർമാരുടെയും പട്ടികയിലാണ് നോർക്ക റൂട്ട്സിനെയും അതിന്റെ ഡയറക്ടർമാരെയും ഉൾപ്പെടുത്തിയത്. എന്നാൽ, സർക്കാർ കമ്പിനി ആയ നോർക്ക റൂട്ട്സ് ഈ പട്ടികയിൽപ്പെടില്ല. മാത്രമല്ല, നടപടി എടുക്കും മുൻപ് കമ്പിനി രജിസ്ട്രാർ നോർക്ക റൂട്ട്സിന് നോട്ടീസ് നൽകിയിട്ടുമില്ല. പിശക് വന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതായും ഡോ. കെ.എൻ. രാഘവൻ പത്രക്കുറിപ്പിൽ അറിയിച്ചു.
https://www.facebook.com/Malayalivartha