മണ്ഡലകാല മുന്നൊരുക്കങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൊരുക്കം വിലയിരുത്താൻ വിളിച്ചു കൂട്ടിയ യോഗത്തിൽ മുഖ്യമന്ത്രി ഇതു സംബന്ധിച്ചു നിർദേശം നൽകി. വിവിധ വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ഫണ്ട് ഒക്ടോബർ 15നകം നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു.
ഈ മണ്ഡലകാലത്തിനു മുന്നോടിയായി 37 ഇടത്താവളങ്ങൾ വികസിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം പത്ത് ഇടത്താവളങ്ങളുടെ പ്രവൃത്തികൾ പൂർത്തിയാകുമെന്നും യോഗത്തിൽ സംബന്ധിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 145 കോടി രൂപയാണ് ഇടത്താവള വികസനത്തിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha