ചാലക്കുടിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ചാലക്കുടിയില്‍ ലോറിയ്ക്ക് പിന്നില്‍ കാറിടിച്ചു രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥികളായ കോട്ടയം വട്ടുകുളത്ത് വല്ലത്ത് വീട്ടില്‍ ബിമല്‍ സെബാസ്റ്റ്യന്‍ (23), കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടില്‍ വീട്ടില്‍ ക്രിസ്റ്റി മാത്യു ഫിലിപ്പ് (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെങ്ങന്നൂര്‍ ആഞ്ഞിലിച്ചുവട് തെങ്ങുംതറയില്‍ ബ്ളസന്‍ പി വര്‍ഗീസ്. (26) എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം. കാലിക്കറ്റ് സര്‍വകലാശാല ഫെസ്റ്റിവല്‍ പങ്കെടുത്തശേഷം മടങ്ങവെ കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha