Widgets Magazine
12
Dec / 2017
Tuesday

250 രൂപ വച്ച് പോയവര്‍ പട്ടിണി പാവങ്ങള്‍ ; ജനങ്ങളെ പറ്റിച്ച സര്‍ക്കാരിന്റെ ലാഭം 45 കോടി രൂപ; 10 കോടി കിട്ടിയവനെ കണ്ടെത്താനായില്ലെങ്കിലും ഭാഗ്യവാന്റെ ഫോട്ടോ സഹിതം പ്രചാരണം ശക്തം

23 SEPTEMBER 2017 08:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ആര്‍ക്കെന്നറിയാതെ മലയാളികള്‍ ആകാംക്ഷയിലാണ്. ഇതിനിടെ നിരവധി പേരെയാണ് ഒന്നാം സമ്മാനം നേടിയവരാക്കി വാര്‍ത്ത വന്നത്. അവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പത്രക്കാര്‍ തന്നെ പ്രചരിക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും 10 കോടിയടിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞതറിഞ്ഞ് അവര്‍ക്ക് ബോധക്കേടായി. പക്ഷെ ഫലം വന്നപ്പോള്‍ നിരാശയായി.

അതേസമയം പട്ടിണി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്ന വാദവും വന്നു. 65 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ മുഴുവന്‍ വിറ്റുപോയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 45 കോടി രൂപയുടെ വരുമാനമാണ് ഓണം ബമ്പറിലൂടെ മാത്രം സര്‍ക്കാരിനുണ്ടായത്. അതായത് ജനങ്ങളെ 10 കോടി കിട്ടുമെന്ന് വ്യാമോഹിപ്പിച്ച് ഇത്രയും രൂപ തട്ടിയെടുത്തെന്നു സാരം. അന്യ സംസ്ഥാന ലോട്ടറിക്കാരെ കെട്ടു കെട്ടിച്ചത് ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും ഇതല്ലാതെ മറ്റെന്താണ്? 

ഏറ്റവും കുറഞ്ഞ തുകയായ അഞ്ഞൂറ് രൂപയെങ്കിലും കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെയാണ് പലരും ഓണം ബംബര്‍ റിസള്‍ട്ട് ഒത്തു നോക്കിയത്. ഒന്നും കിട്ടിയില്ലെന്നറിഞ്ഞ ചിലര്‍ സ്വയം ശപിച്ചു. 250 രൂപയാണ് ടിക്കറ്റ്. ബഹു ഭൂരിപക്ഷത്തിനും ഒരു രൂപപോലും കിട്ടിയില്ല. ഇതോടെ പലരും തങ്ങളെ കബളിപ്പിച്ച ലോട്ടറിയെത്തന്നെ ശപിച്ചു.

നിമിഷ നേരം കൊണ്ട് പലരും അവര്‍ പോലും അറിയാതെ കോടീശ്വരരാക്കി മാറ്റി. ബംഗാളി യുവാവിനാണ് ഒന്നാംസമ്മാനം ലഭിച്ചതെന്നും ഇയാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്നും രാത്രിയില്‍ സന്ദേശം പ്രചരിച്ചു. ഒന്നാം സ്ഥാനം നേടിയത് എം.എസ്.പിയിലെ പോലീസുകാരനാണെന്നും ഒഴൂരിലെ ഒരാളാണെന്നും അതല്ല വൈലത്തൂര്‍കാരനാണെന്നും അങ്ങാടിപ്പുറം ഏറാന്തോടുകാരനാണെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാത്രി വൈകിയും ആ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഇവരുടെയെല്ലാം ഫോട്ടോസഹിതമാണു പ്രചാരണം. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചാരണം. സുഹൃത്തുക്കളുടെ തമാശയാണ് സോമനെ അല്‍പ സമയത്തേക്കു കോടിപതിയാക്കിയത്. തനിക്ക് സമ്മാനം ലഭിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു സോമന്‍ പറഞ്ഞു. 

തന്റെ ഒരു സുഹൃത്തിന് 500 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പരന്നതോടെ സോമന്റെ ഫോണിലേക്ക് നിലയ്ക്കാതെ വിളി വന്നു. ഫോണ്‍ ഓഫ് ചെയ്താണ് അദ്ദേഹം രക്ഷപ്പെട്ടത്. ലോട്ടറി ഉടമയെ കണ്ടെത്താനായില്ലെങ്കിലും ടിക്കറ്റ് വിറ്റതിനുള്ള 10ശതമാനം കമ്മീഷന്‍ ലഭിക്കുമെന്ന ആഹഌദത്തിലാണ് പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ്. 

അതേസമയം മലപ്പുറത്തു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നുറപ്പിച്ചു. തിരൂര്‍ ഏജന്‍സിയില്‍നിന്നു വാങ്ങി പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് ഏജന്‍സിയില്‍നിന്നു ഖാലിദ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ് താന്‍ വിറ്റ ടിക്കറ്റ് തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 

എ.ജെ. 442876 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതാദ്യമാണ് ഓണം ബംബറിനു പത്തു കോടി സമ്മാനത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (30 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (42 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (53 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends