കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന നടന് ദിലീപിന്റെ വെള്ളിയാമ്പറ്റത്തെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം.
നടന് ദിലീപിന്റെ ഉടമസ്ഥതയിൽ വെള്ളിയാമ്പറ്റത്തുള്ള ഭൂമിയിലെ മരങ്ങളാണ് മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിൽ മുറിച്ചു കടത്താൻ ശ്രമം നടന്നത്. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന ഈ ഭൂമി സർക്കാർ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നു അറിയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്ന് വരുന്നതിനിടെയാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നത്.
നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും പോലീസും സ്ഥലത്തെത്തി ജോലി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു .
https://www.facebook.com/Malayalivartha