10 കോടി തേടിയെത്തിയപ്പോള്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മലപ്പുറം സ്വദേശി മുസ്തഫയ്ക്ക് വിശ്വസിക്കാനായില്ല; ഭാഗ്യവാന് നമ്മുടെ മുന്നിലെ സാധാരണക്കാരന്; തലവരമാറ്റിയതിങ്ങനെ
ഈ വര്‍ഷത്തെ ഓണം ബംബര്‍ അടിച്ച ഭാഗ്യവാനെത്തേടി വ്യാപക പ്രചാരണമാണ് നടന്നത്. എന്നാല്‍ അവരാരുമല്ല ആ ഭാഗ്യവാന്. മലപ്പുറത്തെ പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്തഫയാണ് ആ ഭാഗ്യവാന്.
പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദില്‍ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ്.
കാത്തിരിപ്പിനൊടുവില്‍ ഓണം ബംപര്‍ ജേതാവിനെ കണ്ടെത്തിയപ്പോള്‍ ആ ഫലം വിശ്വസിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ് മുസ്തഫ. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബംമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചിരിക്കുന്നത്.
പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്തഫ വളരെ കാലമായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഇതുവരെയും കാര്യമായ സമ്മാനങ്ങള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ബംപര്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ നില്‍ക്കുകയാണ് മുസ്തഫ.
പ്രവാസിയായിരുന്ന മുസ്തഫ നാല് വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തി പിക്കപ്പ് വാന്‍ വാങ്ങിയത്. ഡ്രൈവര്‍ പണിയുമായി കാര്യമായ മെച്ചമൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ ആണ് ഓണം ബംപറിന്റെ രൂപത്തില്‍ ഭാഗ്യം മുസ്തഫയെ തേടിയെത്തിയത്.
ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെങ്കിലും ആരോടും പറയാതെ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു മുസ്തഫ. സുഹൃത്തായ അഭിഭാഷകന് യൂനിഫിനൊപ്പം ഫെഡറല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ എത്തിയ മുസ്തഫ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് കൈമാറിയപ്പോള്‍ ആണ് വിവരം പുറംലോകം അറിയുന്നത്.
പത്ത് കോടി ഒന്നാം സമ്മാനമുള്ള ഓണം ബംപറില്‍ ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. മുസ്തഫയ്ക്ക് ലോട്ടറി വിറ്റ ടിക്കറ്റ് ഏജന്റ് ഖാലിദിന് കമ്മീഷന് ഇനത്തില്‍ 90 ലക്ഷം കിട്ടും.
https://www.facebook.com/Malayalivartha