Widgets Magazine
17
Oct / 2017
Tuesday

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി

23 SEPTEMBER 2017 06:46 PM IST
മലയാളി വാര്‍ത്ത

നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ഷായ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെ അജ്ഞാതനായ വ്യക്തി വധഭീഷണി മുഴക്കിയ വിവരം ജാസ്മിന്‍ഷാ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തിരുവല്ലയിലെ ഒരു ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. +3612345677 എന്ന നമ്പറില്‍ നിന്ന് വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയതെന്ന് ജാസ്മിന്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഭീഷണി വേണ്ട... ധാർഷ്ട്രം വേണ്ട...
നീതിക്ക് വേണ്ടിയുള്ള സഹന സമരം തുടരും..


+3612345677 എടാ ഭീരൂ ധീരന്മാർക്ക് ഒരു മരണമേയുളളൂ... കേട്ടിട്ടുണ്ടോ ... ഉണ്ടാകാൻ വഴിയില്ല..

എന്നെ പൂളാൻ ഒരുത്തൻ (വിഭാഗം) തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് ചെയ്തു പോയേക്ക്...
ധീരതയോടെ തന്നെ അത് വരിക്കാൻ തയാറാണ്. ഒരാൾ പോയാലും ഈ പ്രസ്ഥാനത്തെ നയിക്കാൻ ആയിരങ്ങൾ ഉണ്ട്. വൃകതികേന്ദ്രീകൃതമായ ഒരു പ്രസ്ഥാനമല്ല യുഎൻഎ.

തിരുവല്ലയിൽ ഇനിയും വരും, ഒരു ഭയവുമില്ല. കഴിഞ്ഞ ദിവസം വന്നിരുന്നു.എന്റെ അറിവിൽ താങ്ങൾ പറഞ്ഞ സ്ഥാപനത്തിൽ നിലവിൽ ചില കരാറും ഉറപ്പും മാനേജ്മെന്റ് നൽകിയിട്ടുണ്ട്. അത് പൂർണ്ണമായും പാലിച്ചിട്ടില്ല. പാലിക്കും എന്നാണ് എന്റെ വിശ്വാസം.ഇല്ലായെങ്കിൽ ഇടപെടും. വളരെ ശകതമായി തന്നെ. അതിന്റെ പേരിൽ പൂളുമെങ്കിൽ അതങ്ങ് ചെയ്യ് ബ്രോ...

എന്റെയും നിന്റെയും ശ്വാസം അഞ്ച് മിനുട്ട് നിലച്ചാൽ തീരുന്നതാണ് ജീവിതം. നമ്മളിരുവരും പോകേണ്ടത് ആറടി മണ്ണിലേക്കും. അത് കുറച്ച് നേരത്തേയായാലും എന്നെ സംബന്ധിച്ച് പ്രശ്നമല്ല.

അത് കൊണ്ട് ഭീഷണി വേണ്ട ബ്രോ...
ബ്രോക്ക് പറയാനുള്ളത് പറഞ്ഞ ഉടൻ കട്ടാക്കിയത് കൊണ്ടാണ് പോസ്റ്റിട്ട് മറുപടി പറയുന്നത്. കേൾക്കാൻ തയ്യാറായിരുന്നുവെങ്കിൽ ഇത് ഒരു സാധാ കോളായി കണ്ടേനെ ബ്രോ... ഇങ്ങനെ ഭീഷണിപ്പെടുത്തും മുൻപ് നമ്മുടെ ചരിത്രം ഒക്കെ ഒന്ന് ചികഞ്ഞു നോക്കൂ ബ്രോ..

അർഹിക്കുന്ന അവജ്ഞയോടെയും, പുച്ഛത്തോടെയും താങ്ങളുടെ കോളിനെ തള്ളിക്കളയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ  (2 minutes ago)

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.  (3 minutes ago)

റിലീസിനു മുന്‍പ് 156 കോടി കളക്‌ട് ചെയ്ത് ' മെര്‍സല്‍'; സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ചിത്രം  (13 minutes ago)

നഴ്സുമാരുടെ ശമ്പള വർധന പേപ്പറിൽ മാത്രം .മാലാഖമാർ വീണ്ടും സമരത്തിലേക്ക് .  (24 minutes ago)

ജനരക്ഷായാത്ര സമാപിച്ചു... അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര; മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്ന് അമിത് ഷാ  (25 minutes ago)

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ  (30 minutes ago)

കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു തടയിട്ട് കോടതി  (36 minutes ago)

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു  (40 minutes ago)

വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇരുന്നു ; ശ്വാസംകിട്ടാതെ കുഞ്ഞിന് സംഭവിച്ചത് ദാരുണാന്ത്യം  (1 hour ago)

ഇറാനും സ്പെയിനും ക്വാർട്ടറിൽ  (1 hour ago)

എന്റെ പിഴ ; 'മീ ടൂ' ക്യാമ്പയ്‌നിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സജിത മഠത്തില്‍  (1 hour ago)

ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്  (1 hour ago)

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു  (1 hour ago)

ജനരക്ഷായാത്രക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരവേൽപ്.  (1 hour ago)

ആനപ്പാപ്പാനായി മോഹൻലാൽ എത്തുന്നു  (1 hour ago)

Malayali Vartha Recommends