Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഓടിക്കൊണ്ടിരുന്ന ബസില്‍ ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ തൊട്ടുരുമ്മി; നാട്ടുകാര്‍ ഓട്ടിച്ചിട്ട് പിടിച്ച പ്രൊഫസര്‍ പോസ്കോ കേസില്‍ അഴിക്കുള്ളിലായിട്ട് അഞ്ച് ദിവസം: ചാലക്കുടി ഗവേഷണ കേന്ദ്രം പ്രതിസന്ധിയിലേക്ക്...

25 SEPTEMBER 2017 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാത്തിന് ജയിക്കാനായില്ല

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സസ്പെന്‍ഷനിലായിരുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ചാലക്കുടി അഗ്രോണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫസര്‍ ഡോ. ഇ. ശ്രീനിവാസന്‍ വീണ്ടും ബസ് യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയ കേസില്‍ അഴിക്കുള്ളിലായിട്ട് 5 ദിവസം പിന്നിട്ടിട്ടും പകരം മേധാവിയെ നിയമിക്കാതെയും ശ്രീനിവാസനെതിരെ നടപടി എടുക്കാതെയും കാര്‍ഷിക വാഴ്സിറ്റി. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കൂടിയാണ് ഇയാള്‍. ഒന്നാം വര്‍ഷ ഐടിഎ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍.

ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജില്‍ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പില്‍ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസന്‍ കയറിയപ്പോള്‍ മുതല്‍ തന്നെ കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ഉരസുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി അദ്ധ്യാപകന് നേരെ കയര്‍ത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവര്‍ ചേര്‍ന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു.

ഓടി രക്ഷപെടാന്‍ ശ്രമിച്ച അദ്ധ്യാപകനെ ബസില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ പീഡനക്കേസില്‍ പിടിക്കുന്നത് ഇതാദ്യമല്ല എന്നതാണ് വസ്തുത. 2010 ഫെബ്രുവരിയില്‍ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസന്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയെയും പീഡനത്തിനിരയാക്കിയിരുന്നു. എന്നാല്‍ അന്നത്തെ കോളേജ് അധികാരികള്‍ ഇടപെട്ട് അദ്ധ്യാപകന് ട്രാന്‍സ്ഫര്‍ നല്‍കി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മണ്ണുത്തി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി ചാലക്കുടി കാര്‍ഷിക കോളേജിലെക്ക് ശ്രീനിവാസന്‍ എത്തിയത്.സ്ഥലം മാറ്റം കിട്ടിയില്ലെങ്കിലും ഇയാള്‍ രീതികള്‍ മാറ്റിയില്ല. ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ചാലക്കുടി കാര്‍ഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്. സര്‍വകലാശാലാ ജീവനക്കാരിയെ പീഡിപ്പിച്ചപ്പോഴും രക്ഷപ്പെട്ടതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. മുന്‍പുള്ള ആരോപണങ്ങള്‍ പുറത്ത് അറിയാതെ തേഞ്ഞ് മാഞ്ഞ് പോയതിനാല്‍ ഇപ്പോഴും സമൂഹത്തില്‍ ഉന്നതനായി നടക്കുകയായിരുന്നു. വിവാഹിതനായ ശ്രീനിവാസന്റെ ഭാര്യ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യപികയാണ്. പോസ്‌കോ 7,8 വകുപ്പുകളും ഐപിസി 354-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസനെ തൃശൂര്‍ പോസ്‌കോ കോടതിയില്‍ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതെ സമയം മേധാവിയില്ലാതെ ചാലക്കുടി ഗവേഷണ കേന്ദ്രത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഒക്ടോബറില്‍ നല്‍കേണ്ട ശമ്പളം മുടങ്ങാനും സാധ്യത . സര്‍വകലാശാലയുടെ സ്റ്റാട്യൂട് എസ് ആര്‍ ഓ നമ്ബര്‍ 293/72 പാര്‍ട്ട് നാല് വകുപ്പ് 19 പ്രകാരം ക്രിമിനല്‍ കുറ്റത്തിന് 48 മണിക്കൂറില്‍ അധികം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ അയാളെ സസ്പെന്‍ഡ് ചെയ്തിരിക്കണം . മാധ്യമങ്ങള്‍ രേഖാമൂലം വാര്‍ത്ത നല്‍കി നാലു ദിവസം കഴിഞ്ഞിട്ടും സര്‍വകലാശാല അറിഞ്ഞ മട്ടേയില്ല . യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണ നിയന്ത്രണത്തിലാണ് ചാലക്കുടി ഗവേഷണ കേന്ദ്രം . പത്രവാര്‍ത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോര്‍ട്ട് നല്‍കാനോ ഗവേഷണ വിഭാഗം മേധാവി ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ചാലക്കുടി പൊലീസ് ശനിയാഴ്ച കേസിന്റെ എഫ് ഐ ആര്‍ ന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്ക് തപാലില്‍ അയച്ചു . ചാലക്കുടി ഗവേഷണ കേന്ദ്രത്തില്‍ ഇതിന്റെ പകര്‍പ്പ് നല്‍കിയത് വെള്ളാനിക്കരയില്‍ ശനിയാഴ്ച എത്തിച്ചിട്ടുണ്ട്.

വെള്ളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളേജിലെ കമ്ബ്യൂട്ടര്‍ ലാബില്‍ താല്‍കാലിക ജോലിയിലുണ്ടായിരുന്ന ക്ലാസ് 4 ജീവനക്കാരിയെ സമാന രീതിയില്‍ പീഡിപ്പിച്ചതിന് 2011 ഫെബ്രുവരി 21ന് ശ്രീനിവാസനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്നും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥ പ്രമുഖരുടെ സഹായത്തോടെ 6മാസം തികയുന്നതിനു മുന്‍പ് 2011 ജൂലൈ 4 നു ശ്രീനിവാസന്‍ തിരികെ ജോലിയില്‍ കയറി . ശ്രീനിവാസനെ രക്ഷിക്കാന്‍ 3 അന്വേഷണങ്ങള്‍ക്കു യൂണിവേഴ്സിറ്റി ഉത്തരവിട്ടതോടെ പരാതിക്കാരിയായ യുവതി മനം മടുത്തു പരാതി പിന്‍വലിക്കുകയായിരുന്നു ഇത് ചൂണ്ടിക്കാട്ടി ശ്രീനിവാസന്‍ ഹൈ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സംഘടിപ്പിക്കുകയായിരുന്നു .യൂണിവേഴ്സിറ്റി നടത്തിയ ആദ്യ അന്വേഷണത്തില്‍ യുവതി മൊഴി ശ്രീനിവാസനെതിരെ മൊഴി നല്‍കിയിരുന്നു .അതില്‍ നടപടിയെടുക്കാതെ വീണ്ടും വീണ്ടും അന്വേഷണം നടത്തുകയായിരുന്നു യൂണിവേഴ്സിറ്റി .ഇത്ര വലിയ കുറ്റം ചെയ്തിട്ടും അന്ന് പൊലീസില്‍ പരാതി കൈമാറാന്‍ സര്‍വ്വകലാശാല തയ്യാറായില്ല .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (15 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (21 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (35 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (4 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

Malayali Vartha Recommends