Widgets Magazine
21
Oct / 2017
Saturday

ഏവരെയും ഞെട്ടിച്ച് ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാനസംഘം

12 OCTOBER 2017 10:13 AM IST
മലയാളി വാര്‍ത്ത

ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് അതിസാഹസികമായി പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി പരമേശ്വരന്‍, തിരുച്ചിറപ്പളളി വറനഗേരി ആനന്ദപുരം മേട്ടു തെരുവ് സ്വദേശി മുഹമ്മദ് മുബാരക് എന്ന തക്കാളി മുബാറക് എന്നിവരെയണ് തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ ടീം ചെന്നൈയില്‍ നിന്നും അറസ്റ്റു ചെയ്തത്.

പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറു കണക്കിന് ആഡംബര കാറുകള്‍ മോഷ്ടിച്ചതായി സമ്മതിച്ചു. ഇവരുടെ പക്കല്‍ നിന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഏത് ആധുനിക കാറുകളുടെയും സെന്‍ട്രല്‍ ലോക്ക് തകര്‍ക്കാന്‍ സാധിക്കും. നിരവധി സെന്‍ട്രല്‍ ലോക്ക് സിസ്റ്റത്തിന്റെ ബൽങ്ക് ചിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ചെന്നൈ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.

കേരളത്തില്‍ നിന്നു മാത്രമായി പതിനാറോളം സ്വിഫ്റ്റ് കാറുകളും ഇവര്‍ മോഷ്ടിച്ചിരുന്നു. അവസാനമായി തിരുവനന്തപുരത്തു നിന്നും ഈ സംഘം കാറുകള്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി. ജയദേവിന്റെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കഴിഞ്ഞ ഒരു മാസമായി മധുര, ട്രിച്ചി, ചെന്നൈ വെല്ലൂര്‍ സ്ഥലങ്ങളില്‍ പല സംഘങ്ങളായി തിരിഞ്ഞ് അവിടെ തമ്പടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (52 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (5 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News