Widgets Magazine
11
Dec / 2017
Monday

തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ നിയമ സാധ്യത തേടി നേതാക്കൾ; ചെന്നിത്തല ഉടൻ ഡൽഹിയിലേക്ക്...

12 OCTOBER 2017 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി.. വിഴിഞ്ഞം തീരത്തെത്തിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല

ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകാണ്ടിരിക്കെ ബംഗാള്‍ സ്വദേശി കത്തികൊണ്ട് സ്വയം കറുത്തഴുത്ത് മരിച്ച നിലയില്‍

സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ, കോൺഗ്രസ് പ്രതിരോധ വഴികളും ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും.

കൈക്കൂലി വാങ്ങിയെന്ന സോളർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നുള്ള നിയമോപദേശം കണക്കിലെടുത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്. നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കും.

കേസ് തേച്ച്മായ്ച്ചു കളയാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുക്കാനും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കുാനും സർക്കാർ തീരുമാനിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വാദമായിരിക്കും കോൺഗ്രസ് കോടതിയിൽ ഉന്നയിക്കുക.

റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്പ് പുറത്ത് വിട്ടതിലെ അപാകതയും കോടതിയിൽ ചൂണ്ടിക്കാട്ടും. അതേസമയം, വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ട്. സംസ്ഥാന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സോളാർ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് പോവും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. എ.ഐ.സി.സി നേതാക്കളെയും രമേശ് കാണും. സംഘടനാതിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്കെതിരെ റിപ്പോർട്ടിനെ ഗൗരവമായാണ് കോൺഗ്രസ് കാണുന്നത്.

അതിനിടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലൻസ്, ക്രിമിനൽ കേസിന്റെ അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇന്ന് തന്നെ അന്വേഷണ ഉത്തരവുകൾ ഇറങ്ങിയേക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.

ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് തന്നെ യോഗം ചേരും. പിന്നാലെ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കാനാണ് ആലോചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (27 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (33 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (44 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (2 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends