Widgets Magazine
18
Mar / 2018
Sunday
Forex Rates:

1 aed = 17.69 inr 1 aud = 50.16 inr 1 eur = 79.92 inr 1 gbp = 90.54 inr 1 kwd = 216.89 inr 1 qar = 17.85 inr 1 sar = 17.33 inr 1 usd = 64.98 inr

EDITOR'S PICK


കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു


ആത്മാര്‍ത്ഥമായി പ്രണയിച്ച കാമുകിയെ തഴഞ്ഞപ്പോള്‍ എങ്ങനെയും പണികൊടുക്കാനായി യുവതി തീരുമാനിച്ചു; പിന്നെ ബെഡ്‌റൂമില്‍ സംഭവിച്ചത്...


സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് വീണ എയര്‍ ഹോസ്റ്റസിന് ദാരുണാന്ത്യം


തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ആ നേതാവിന്റെ മകനെ സഹിച്ചു; നിഷാ ജോസിന്റെ വെളിപ്പെടുത്തലില്‍ പി.സി. ജോര്‍ജും മകനും പൊട്ടിത്തെറിച്ച് രംഗത്തെത്തിയതെന്തിന്?

സോളാര്‍ ആഘാതത്തില്‍ തകര്‍ന്ന് എ ഗ്രൂപ്പ് 

12 OCTOBER 2017 01:19 PM IST
മലയാളി വാര്‍ത്ത

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നില പരിതാപകരമായി. സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീരുമാനിച്ചിരുന്ന തന്ത്രങ്ങളെല്ലാം പാളി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടാന്‍ ആലോചിച്ചിരുന്ന ബെ്ന്നി ബഹാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സോളാര്‍ കുരുക്കില്‍ പെട്ടു. ഇതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന് മേല്‍ക്കൈ നേടാനാവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പ്രധാനസ്ഥാനങ്ങള്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ നിലപാടെടുത്തിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുവേ ഉമ്മന്‍ചാണ്ടിയോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ആഭിമുഖ്യമില്ലാത്ത രാഹുല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെട്ടത് എ ഗ്രൂപ്പിന് ആശങ്കയുണ്ട്. കാരണം അടുത്തിടെ ഒരു വിദേശസര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റേതടക്കമുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അഴിമതിക്കേസും ബലാല്‍സംഗക്കേസും എടുക്കുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. രാഹുലിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് ഐ ഗ്രൂപ്പ് തലവന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. എ.കെ ആന്റണിയും ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുമായി മാനസികമായി അത്ര അടുപ്പത്തിലല്ലാത്തിനാല്‍ ആന്റണിയുടെ നിലപാടും എ ഗ്രൂപ്പിന് അനുകൂലമാകില്ല. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്റെ ഗ്രൂപ്പിലുളളവരെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നു. അതിനായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടു. ഇതിന് ഹൈക്കമാന്‍ഡ് തുടക്കത്തില്‍ വഴങ്ങിയില്ലെങ്കിലും പിന്നീട് അനുകൂല നിലപാട് സ്വീകരിച്ചു. സോളാര്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനാര്‍സ്ഥിത്വം നിഷേധിച്ച ബെന്നിബഹാനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഇതോടെ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഐ ഗ്രൂപ്പുമായി കൂടിയാലോചിച്ച് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന വി.എം സുധീരനെ സമ്മര്‍ദ്ദത്തിലാക്കി. അദ്ദേഹം സ്വയം ഒഴിയുകയും ചെയ്തു. ഇതോടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ നടത്തിയ പടപ്പുറപ്പാടുകളെല്ലാം പാഴായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ തുകയുടെ ബില്‍ കണ്ട് പ്രവാസികളൊന്നാകെ ഞെട്ടിയെങ്കിലും ആരും സഹായിച്ചില്ല; ദുബായ് ആശുപത്രി കരുണ കാട്ടി ബില്‍ ഉപേക്ഷിച്ചു; അവസാനം പ്രവാസി യുവതിയെ നാട്ടിലേക്കയച്ചു  (3 hours ago)

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു  (3 hours ago)

ആത്മാര്‍ത്ഥമായി പ്രണയിച്ച കാമുകിയെ തഴഞ്ഞപ്പോള്‍ എങ്ങനെയും പണികൊടുക്കാനായി യുവതി തീരുമാനിച്ചു; പിന്നെ ബെഡ്‌റൂമില്‍ സംഭവിച്ചത്...  (3 hours ago)

ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്  (5 hours ago)

അഡാറ്​ ​ ലുക്കിൽ റഹ്​മാന്‍ ; ധ്രുവങ്ങള്‍ പതിനാറിന്​ ശേഷം ശക്തമായ റോളിൽ റഹ്​മാന്‍ ;സോഷ്യൽ മീഡിയയിൽ വൈറലായി രണത്തിന്റെ മൂന്നാം ടീസര്‍  (5 hours ago)

ക്രിക്കറ്ററിയാത്ത താന്‍ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും !:ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്‍  (5 hours ago)

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ്; വിന്‍ഡീസിനെതിരേ ഏകദിനത്തിന് കാര്യവട്ടം വേദിയാകുന്നു  (6 hours ago)

വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; ഇന്ന് പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകൾ  (6 hours ago)

മധ്യവയസ്കന്‍ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ  (6 hours ago)

"മീ ടൂ" ; താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് ഗായിക ജെനിഫര്‍ ലോപസ്  (7 hours ago)

നിഷ ജോസിന് എന്റെ അമ്മയുമായി മൂന്ന് വയസ്സ് വ്യത്യാസം മാത്രം ; ഷോൺ ജോർജ്  (7 hours ago)

മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവും; കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി  (7 hours ago)

വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ; റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച  (7 hours ago)

സോളാർ റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെടേണ്ട; കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ അധികാരത്തിലുള്ളതാണെന്ന് സർക്കാർ  (7 hours ago)

മലേഷ്യയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ചക്കുളളിൽ വിസ ലഭിക്കും  (7 hours ago)

Malayali Vartha Recommends