Widgets Magazine
12
Dec / 2017
Tuesday

പ്രൊഫ. എം.കെ. സാനുവിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

12 OCTOBER 2017 04:31 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഷ്ണു നാരായണന്‍ നമ്പൂതിരി അധ്യക്ഷനും ഡോ. എം. ലീലാവതി, സി. രാധകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് എം.കെ. സാനുവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

ആഴത്തിലുളള മനനവും തിളങ്ങുന്ന മൗലികതയും മേളിക്കുന്ന രചനാലോകമാണ് എം.കെ. സാനുവിന്റേത്. നിരൂപണത്തിലും ജീവചരിത്രരചനയിലും ഒരേപോലെ അദ്ദേഹം അഗ്രഗാമിയായി. പാശ്ചാത്യപൗരസ്ത്യമീമാംസകളിലെ അവഗാഹത്തെ മൗലികമായ സ്വതന്ത്രബുദ്ധികൊണ്ട് വിളക്കിയെടുത്താണ് സാനു രചനകള്‍ നിര്‍വ്വഹിച്ചത്. ഇത് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് അനന്യമായ മിഴിവുനല്കി.

കേവലം ജീവിതരേഖാരചനയ്ക്കപ്പുറത്തേക്ക് മലയാള ജീവചരിത്രരചനാശാഖയെ ഉയര്‍ത്തിയത് പ്രൊഫ. എം.കെ. സാനുവാണ്. എഴുതപ്പെടുന്ന ജീവിതത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിച്ച് വ്യക്തിയുടെ വികാരവിചാരങ്ങളെ സ്വാംശീകരിച്ച് പുനര്‍നിര്‍മിക്കുകയാണ് ഓരോ ജീവചരിത്രരചനയിലും സാനു ചെയ്യുന്നത്. സ്വന്തം വ്യക്തിസത്തയുടെ ഓജസ്സുകൂടി രചനയില്‍ അദ്ദേഹം സമന്വയിപ്പിക്കുന്നു. സന്യാസിയേയും കവിയേയും നോവലിസ്റ്റിനേയും സാമൂഹിക പരിഷ്‌കര്‍ത്താവിനേയും അവരവരുടെ ആന്തരികലോകത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ട് എം.കെ. സാനുവിന്റെ ജീവചരിത്ര രചനകള്‍ മൗലികസ്പര്ശമുളളവയാകുന്നു എന്ന് പുരസ്‌കാരസമിതി വിലയിരുത്തി.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും പുത്രനായാണ് എം.കെ. സാനു ജനിച്ചത്. രത്‌നമ്മയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, നാരായണഗുരു സ്വാമി, മൃത്യുഞ്ജയം കാവ്യജീവിതം, സഹോദരന്‍ അയ്യപ്പന്‍, കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, വിശ്വാസത്തിലേക്ക് വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം എന്നിവയാണ് പ്രധാന രചനകള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുളള പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് പ്രൊഫ. സാനു അര്‍ഹനായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (26 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (38 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (49 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends