Widgets Magazine
14
Dec / 2017
Thursday

തിരുവനന്തപുരത്ത് പെട്രോളിന് പകരം പച്ചവെള്ളം; ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം, ഓട്ടോ ഡ്രൈവര്‍മാര്‍ പൊളിച്ചടുക്കി

12 OCTOBER 2017 09:43 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നെടുമങ്ങാട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളിന് പകരം ലഭിച്ചത് പച്ചവെള്ളം.
നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്ബില്‍ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് വാഹന ഉടമകള്‍ക്ക് മനസിലായത്.
തുടര്‍ന്ന് പ്രതിഷേധവുമായി വാഹന ഉടമകള്‍ എത്തിയതോടെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പമ്ബ് അധികൃതരുടെ നീക്കം.

പരാതിയുമായി എത്തിയ നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പണം നല്‍കി ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മടക്കി അയച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് എത്തിയതോടെ സംഭവം കൈവിട്ടുപോയി. കബളിപ്പിക്കപ്പെട്ട കൂടുതല്‍ ആളുകളെത്തുകയും പമ്ബ് ജീവനക്കാരുമായി വാക്കേറ്റവുമായി.

ഇതിനിടെ നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമായി. എന്നാല്‍ നാട്ടുകാര്‍ സംഭവം പോലീസിനെ അറിയിക്കുകയും പമ്ബ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി പമ്ബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും മഴവെള്ളം ടാങ്കില്‍ കടന്നതാണന്നുമാണ് പമ്ബ് നടത്തിപ്പുകാരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വണ്ടര്‍ വുമണിന്റെ പോണ്‍ വീഡിയോ വൈറലാകുന്നു...  (48 minutes ago)

ആരും അറിയില്ലെന്നു കരുതി ... യുവതിക്കു സംഭവിച്ചത്  (1 hour ago)

വിവാഹസല്‍ക്കാരം കൊഴുപ്പിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'ഷോ' നടത്തി.... അവസാനം ആദ്യ രാത്രി നടന്നതിങ്ങനെ  (2 hours ago)

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (2 hours ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (2 hours ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (3 hours ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (3 hours ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (4 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (4 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (4 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (5 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (5 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (6 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (6 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends