Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

പുതുജന്മം കിട്ടിയ ആ 4 കുടുംബങ്ങള്‍ ബിനുകൃഷ്ണനെ ഒരിക്കലും മറക്കില്ല: ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിന്റെ വിജയം

20 OCTOBER 2017 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

എറണാകുളം, വൈറ്റില, ഐ.എസ്.എന്‍. റോഡ് മാപ്രയില്‍ ഹൗസ് സ്വദേശി ബിനുകൃഷ്‌നനെ (35) ജീവിതത്തിലൊരിക്കലും മറക്കാന്‍ ആ 4 കുടുംബങ്ങള്‍ക്കാവില്ല. മരണത്തെ മുഖാമുഖം കണ്ട നാലുപേര്‍ക്കാണ് അവയവദാനത്തിലൂടെ ബിനുകൃഷ്ണന്‍ പുതുജന്മം നല്‍കിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ബിനു കൃഷ്ണന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയാണ് ബന്ധുക്കള്‍ ദാനം നല്‍കിയത്.

പരേതനായ കൃഷ്ണന്റേയും അമ്മിണിയുടെയും മകനാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി നോക്കുന്ന ബിനുകൃഷ്ണന്‍. അതേ കമ്പനിയിലെ സിനിയാണ് ഭാര്യ. പ്രേമ വിവാഹമായിരുന്നു ഇവരുടേത്. ഇവര്‍ക്ക് നാലര വയസുള്ള മകനുമുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈക്കോടിച്ച് വരികയായിരുന്നു ബിനുകൃഷ്ണന്‍. വൈറ്റില ജംഗ്ഷനിലെത്തിയപ്പോള്‍ ബിനുകൃഷ്ണന് കഠിനമായ തലവേദനയനുഭവടെുകയും ബി.പി. കൂടുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും കണ്ടെത്തി. ബിനുകൃഷ്ണനെ അഡ്മിറ്റാക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ബിനുകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാത്രി 9.45 ഓടെ ആദ്യത്തെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ രണ്ടാമതും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യവും ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ബിനുകൃഷ്ണന്‍ മസ്തിഷ്‌ക മരണമടഞ്ഞതോടെ ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിയെ വിവരം അറിയിച്ചു. മൃതസഞ്ജീവനിയിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളോട് സംസാരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ പലരിലൂടെ ജീവിക്കുമെന്ന പ്രത്യാശയോടെ ഭാര്യയായ സിനിയും ബിനുകൃഷ്ണന്റെ സഹോദരനായ ബിജു കൃഷ്ണനും അവയവദാനത്തിന് സമ്മതം നല്‍കി.

ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവ പ്രവര്‍ത്തനക്ഷമമെന്ന് കണ്ട് അവ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ നിന്നും മുന്‍ഗണനാ ക്രമത്തില്‍ അനുയോജ്യരായ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനമായി.

ഹൃദയം, എത്രയും പെട്ടെന്ന് ഹൃദയം മാറ്റിവച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന സൂപ്പര്‍ അര്‍ജന്റ് രോഗിയും കോഴിക്കോട്ടെ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയുമായ സിനോജിനും (28), ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി ജയകുമാര്‍ വി.ജി. (46)യ്ക്കും രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനും (31), കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്‌കുമാറിനുമാണ് (48) നല്‍കിയത്.

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഏത് അവയവദാനം നടന്നാലും സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍ധനനായ ഒരു രോഗിക്ക് അതിലൊരു അവയവം നല്‍കുന്ന ഇന്ത്യയിലെ ഏക അവയവദാന പ്രകൃയയാണ് കേരളത്തിലുള്ളത്.

അവയവം ദാതാവില്‍ നിന്നെടുത്താല്‍ എത്രയും വേഗം സ്വീകര്‍ത്താവില്‍ പിടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ സങ്കീര്‍ണമായ ഈ അവയവദാന പ്രകൃയ സാധ്യമാകുകയുള്ളൂ. അവയവദാനം നടക്കുന്നത് വിവിധ ജില്ലകളിലായതിനാല്‍ അതിനെല്ലാം ഏകോപനമൊരുക്കുന്നത് സര്‍ക്കാരാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. എന്നിവര്‍ അടിയന്തിരമായി ഇടപെട്ട് അവയവദാന പ്രക്രിയ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ എടുത്തു. എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവര്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചു.

എറണാകുളത്തുള്ള ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാര്‍ഗം ദുഷ്‌കരമായതിനാല്‍ കോയമ്പത്തൂരുള്ള ഗംഗ എയര്‍ ആംബുലന്‍സിനെയാണ് ഇതിനായി തെരഞ്ഞടുത്തത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ എയര്‍ ആംബുലന്‍സ് ഹൃദയവുമായി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുകയും റോഡ് മാര്‍ഗം മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ എത്തിക്കുകയും ചെയ്തു. റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ അവയവങ്ങള്‍ സ്വീകര്‍ത്താക്കളില്‍ പിടിപ്പിക്കുന്ന ശസ്ത്രക്രിയകള്‍ നടന്നുവരുന്നു. ഇന്ന് രാത്രിയോടെ അവ പൂര്‍ത്തിയാകും.

ബിനു കൃഷ്ണന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സ്വവസതിയില്‍ നടക്കും. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നിരന്തരമായ ഇടപെടല്‍ കൂടിയാണ് ഈ അവയവദാന പ്രക്രിയ വിജയത്തിലെത്തിച്ചത്. മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍ ശരണ്യ എസ്. വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends