ആംബുലസിന്റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
അത്യാസന്ന നിലയില്‍ കുഞ്ഞിനെയും അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ തടസം സൃഷ്ടിച്ച ഫോര്‍ഡ് എക്കോസ്പോര്‍ട്ടിന്റെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ആലുവ ജോയിന്റ് ആര് ടി ഒ ആണ് നടപടിയെടുത്തത്.ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. ആര് ടി ഒ നല്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ളാസില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി നല്‍കാതെ നിയമലംഘനം നടത്തിയതിനും മോട്ടോ വാഹനവകുപ്പ് ചട്ട പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശ്വാസതടസം മൂലം അത്യാസന്ന നിലയിലയ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലന്‍സിനാണ് വഴി നല്‍കാതെ മുന്നില്‍ പോയ വാഹനം തടസം സൃഷ്ടിച്ചത്.
പെരുന്പാവൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് 15 മിനിട്ട് കൊണ്ട് കളമശേരിയിലെത്തേണ്ട സ്ഥാനത്ത് മുന്നില്‍ പോയ വാഹനം കാരണം 25 മിനിട്ട് കൊണ്ടാണ് എത്തിയത്. നിമിഷങ്ങള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന് നഷ്ടമായേനെ.ആംബുലന്‍സ് ഡ്രൈവര്‍ പൊലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്ത നിര്‍മ്മല്‍ ജോസിനെ ജാമ്യത്തില്‍ വിടുകയായിരുന്നു
https://www.facebook.com/Malayalivartha