കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു
കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷം നടത്തിയ വിദ്യാർത്ഥി പ്രവേശനം സ്ഥിരപ്പെടുത്തിനൽകാൻ സർക്കാർ സമർപ്പിച്ച ഒാർഡിനൻസിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഒപ്പിട്ടു. നേരത്തേ ഗവർണർ ഒാർഡിനൻസ് തിരിച്ചയച്ചിരുന്നു.
വിദ്യാർത്ഥി പ്രവേശനം സ്ഥിരപ്പെടുത്തി നൽകാൻ കോളേജ് മാനേജ്മെന്റ് സർക്കാറിനെ സമീപിച്ചു ഇതോടെയാണ് പ്രവേശനത്തിനുള്ള ഒാർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത് ഈ ഓർഡിനൻസാണ് ഗവർണർക്ക് അയച്ചതും.ഒാർഡിനൻസ് ഇറങ്ങുന്നതോടെ നേരത്തേ സാധൂകരണം ലഭിക്കാത്ത പാലക്കാട് കരുണ കോളജിലെ 30 വിദ്യാർത്ഥികൾക്കും കോഴിക്കോട് മലബാർ കോളജിലെ 11 വിദ്യാർഥികൾക്കും പ്രവേശനത്തിന് അനുമതി ലഭിക്കും.
കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റുകളിലെ പ്രവേശനമാണ് കഴിഞ്ഞവർഷം ജയിംസ് കമ്മിറ്റി പരിശോധനക്കുശേഷം റദ്ദാക്കിയത്. പ്രവേശനത്തിൽ മെറിറ്റ് പാലിച്ചില്ലെന്നത് കാട്ടിയാണ് പ്രവേശനം റദ്ദു ചെയ്തത്. ഓർഡിനൻസ് ഇറങ്ങുന്നതോടെ വിദ്യാർത്ഥികളുടെ പഠനാവസരം തിരിച്ചു കിട്ടുകയാണ്.
https://www.facebook.com/Malayalivartha