സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി
ഏഴ് ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഏഴ് പേര് കൊല്ലപ്പെട്ട സംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സി.ബി.ഐ എടുത്ത നിലപാടും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ തിരുവനന്തപുരത്തെ പ്രസംഗവും തമ്മില്‍ ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. സി.ബി.ഐ അഭിഭാഷകന്റെ അസാധാരണ നടപടി ഗൂഢപദ്ധതിയുടെ ഭാഗമാണ്. സാധാരണ കോടതി ഹര്‍ജി വന്നാല്‍ സിബിഐക്ക് നോട്ടീസ് നല്കിയ ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്ന് തീരുമാനിക്കുന്നത്. പക്ഷെ, ഈ ഏഴുപേര്‍ കൊല്ലപ്പെട്ടെ കേസില്‍ അസാധാരണമായ നടപടിയാണ് ഹൈക്കോടതിയില്‍ നടന്നതെന്നും കോടിയേരി ആരോപിച്ചു.
https://www.facebook.com/Malayalivartha