സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്
സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ വേളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സോളാറിലെ രണ്ട് കേസുകളില്‍ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ട്. ഇതിന് തെളിവുണ്ടെന്നും ബിജു രാധാകൃഷ്ണന് പറയുന്നു. താന്‍ ബലിയാടായി. തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട്. ജയിലില്‍ നിന്നും അഭിഭാഷകയ്ക്ക് കൈമാറിയ കത്തില്‍ ബിജു രാധാകൃഷ്ണന് പറയുന്നു.
ബാംഗ്ളൂരിലെ കേസില്‍ പരാതിക്കാരനായ എം കെ കുരുവിളയെ അന്‍പത് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി സ്വാധീനിക്കുകയായിരുന്നു. ഇതോടെ തെളിവുകള്‍ കുരുവിളോ ഹാജരാക്കാതിരിക്കുകയും ഉമ്മന്‍ചാണ്ടി കുറ്റവിമുക്തനാക്കുകയും ചെയ്തു. തന്നെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. രണ്ടായിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടിന് സോളാര്‍ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമം നിയമസഭയില്‍ കൊണ്ടു വരുന്നതിന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് മൂന്ന് കോടി രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ടെനി ജോപ്പന് കൈമാറിയിരുന്നു.
ഉമ്മന്‍ചാണ്ടി കക്കാനും നില്‍ക്കാനും പഠിച്ചയാളാ ണ്. നുണപരിശോധനയ്ക്ക് തയാറുണ്ടോ എന്നും ബിജു രാധാകൃഷ്ണന് ചോദിക്കുന്നു. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ടീം സോളാറില്‍ പങ്കുണ്ട്. ഇതിലൊരാള്‍ ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. മറ്റൊരാളെ ഗണേഷ് ജയിലില്‍ പോയി കണ്ടു. കത്ത് മുഖ്യമന്ത്രിക്കും ഡി ജി പിക്കും കൈമാറുമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക വ്യക്തമാക്കി.
https://www.facebook.com/Malayalivartha