Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നുകോടി അടിച്ചോണ്ട് പോയത് നടി ശാലുമേനോന്‍; സീരിയല്‍ നടിക്ക് മേക്കപ്പ് സാധനങ്ങളും സ്വകാര്യ ചെലവിനും ലക്ഷങ്ങള്‍ മുക്കി: സോളാര്‍ പണം പോയ വഴികളെ കുറിച്ച്‌ തുറന്നു പറഞ്ഞ് സരിത...

21 OCTOBER 2017 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

സോളാര്‍ കേസില്‍ സരിത നായരുടെ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. സോളാര്‍ കമ്പനി വെറുമൊരു തട്ടിപ്പ് കമ്പനിയായിരുന്നില്ല എന്ന് സരിത നായര്‍.തട്ടിപ്പ് നടത്തി ആരെയെങ്കിലും ദ്രോഹിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതിലൂടെ പില്‍ക്കാലത്ത് വളരെയേറെ ദുരിതങ്ങള്‍ അനുഭവിച്ചു.

2010 ല്‍ ഒരു സ്റ്റാഫ് മാത്രമുണ്ടായിരുന്ന കമ്പനിയുടെ ഡയറക്ടറായത് ബിജു രാധാകൃഷ്ണന്റെ ചതിയായിരുന്നെന്നു വിശ്വസിക്കുന്നു. കമ്പനി ഭദ്രമായ നിലയിലെത്തിയപ്പോഴേക്കും ബിജുവും ശാലു മേനോനും നിക്ഷേപങ്ങളായി ലഭിച്ച വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മൂന്നു കോടിയോളം രൂപ ശാലു മേനോന്റെ വീടുപണിക്കായിട്ടും അവരുടെ സ്വകാര്യജീവിതത്തിന്റെ ചെലവിലേക്കും ദുരുപയോഗം ചെയ്തു.

അപ്പോഴേക്കും മറ്റൊരു നല്ല തുക ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേടിയിരുന്നു. അതോടെ ബിജു കമ്പനിയില്‍ നിന്നു മാറി. അതിനിടെ ബിജു 2012 സെപ്റ്റംബറില്‍ നടന്ന എമര്‍ജിംഗ് കേരളയോടനുബന്ധിച്ച് എറണാകുളത്തു വച്ച് ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് പുതിയ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചു. ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും നല്‍കിയിരുന്ന പിന്തുണ അവരുടെ പുതിയ കമ്പനിക്കും നല്‍കണമെന്നും ടീം സോളാറിനേക്കാള്‍ കൂടുതല്‍ ഷെയര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ അന്നു രാത്രി പത്തിനുശേഷം സലിംരാജിന്റെ ഫോണില്‍ നിന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു. എത്രയും പെട്ടെന്നു നേരില്‍ കാണണമെന്നും ബിജുവിനെതിരേ കേസ് കൊടുത്താല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും പറഞ്ഞു. ബിജുവിന് ഒരുപാടു കാര്യങ്ങള്‍ അറിയാമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

ഒറ്റക്കാണെന്നു മനസിലാക്കിയപ്പോള്‍ തീര്‍ത്തും നിസഹായവസ്ഥയിലായിരുന്ന എനിക്ക് മാനസികമായ വലിയ ആഘാതമാണ് അദ്ദേഹത്തെ നേരിട്ടുകണ്ട ദിവസം ഉണ്ടായത്. ആരോട് മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ പറഞ്ഞോ ആരു ശാസിക്കുമെന്നു ചിന്തിച്ചോ അദ്ദേഹം തന്നെ ചൂഷണം ചെയ്തപ്പോള്‍ ആരോടും പറയാന്‍ സാധിക്കാത്ത അവസ്ഥയായി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശക്തമായ പിന്തുണയില്‍ വിശ്വസിച്ചാണ് ഒറ്റക്കായിട്ടും 2012 ഓഗസ്റ്റ് മുതല്‍ എടുക്കാന്‍ വയ്യാത്ത ഭാരവും ബാധ്യതയും ചുമന്നത്.

എം.എന്‍.ആര്‍.ഇ, അനര്‍ട്ട് തുടങ്ങിയവയുടെ െലെസന്‍സ്, അംഗീകാരങ്ങള്‍ എന്നിവ ലഭിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി, അവ നേടിത്തരാന്‍ പണം വേണ്ടിവരുമെന്നു പറഞ്ഞു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ 1.10 കോടി എത്തിച്ചത്. പിന്നീട് തോമസ് കുരുവിള വശം 80 ലക്ഷം തിരുവനന്തപുരത്തും നല്‍കി. സോളാര്‍ പദ്ധതികള്‍ക്കായി പലരില്‍നിന്നു ശേഖരിച്ച പണമായിരുന്നു അത്. അതു നേടിയത് ഉമ്മന്‍ചാണ്ടിയും. അദ്ദേഹം പ്രതിയായില്ല. ഞാന്‍ ശിക്ഷിക്കപ്പെട്ടു.

ഞാന്‍ തട്ടിപ്പുകാരിയാണെന്നും അതിനാല്‍ വാക്കുകള്‍ക്കു വിശ്വാസ്യതയില്ലെന്നുമുള്ള ആരോപണം എന്നും കേള്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ വിസ്തരിച്ചപ്പോള്‍ കൊലപാതകി സത്യം പറഞ്ഞാല്‍ കള്ളമാകുമോ? മുഖ്യമന്ത്രി കളവു പറഞ്ഞാല്‍ സത്യമാകുമോ? എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ല എന്നാണു മറുപടി പറഞ്ഞത്.

കേസുകളില്‍പെട്ടതു കൊണ്ടത് എന്നും തട്ടിപ്പുകാരിയായി ജിവിക്കണമെന്ന് അര്‍ത്ഥമില്ല. കള്ളന്‍മാര്‍ എന്നും കള്ളന്‍മാരായി ജീവിക്കണമെന്ന് ചിലര്‍ക്ക് ശാഠ്യമുള്ളതു പോലെ പ്രവര്‍ത്തിക്കുന്നു. സോളാര്‍ കേസ്, അന്നത്തെ യു.ഡി.എഫ് .മന്ത്രിസഭയിലെ ഭൂരിഭാഗവും പ്രതിയാകുമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളായിരുന്ന പോലീസ്, ജുഡീഷ്യറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയായിരുന്നു

മല്ലേലില്‍ ശ്രീധരന്‍ നായര്‍ക്ക് ജോപ്പന്റെ ഫോണിലൂടെ ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പിലാണ് അദ്ദേഹം സോളാര്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ തയാറായത്. ശ്രീധരന്‍ നായെര ഉമ്മന്‍ചാണ്ടി 2012 ജൂെലെ ഒമ്പതിന് എന്നോടൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ രാത്രി എട്ടിനു ശേഷം കണ്ടെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. ശ്രീധരന്‍നായരുടെ കേസ് അന്വേഷിച്ചത് ഡിെവെ.എസ്.പി. പ്രസന്നന്‍ നായരായിരുന്നു. എ.ഡി.ജി.പി. ഹേമചന്ദ്രനായിരുന്നു കേസുകള്‍ അന്വേഷിച്ചിരുന്ന എസ്.ഐ.ടിയുടെ തലവന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാര്‍ക്ക് ആക്ഷേപം ഉണ്ടായിരുന്നില്ല എന്നുപറയുന്നത് വാസ്തവമല്ല.

ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിനോട് സോളാറില്‍ ആരെല്ലാം ബന്ധപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഞാന്‍ ആരില്‍ നിന്നെല്ലാം ചൂഷണം നേരിട്ടുവെന്നും പറഞ്ഞിരുന്നു. എല്ലാം വിശദമായി കേള്‍ക്കുകയും സി.ഡി.ആര്‍. ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ളവ കാണിച്ച് വിവരങ്ങള്‍ ശേഖരിച്ചശേഷം ഇത് ഞങ്ങളുടെ അന്വേഷണപരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിയുകയുമാണുണ്ടായത്.

തുടര്‍ന്ന് ഞാന്‍ മാത്രം ബലിയാടാകുന്ന സാഹചര്യത്തിലാണ് പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ആ കത്ത് എഴുതിയത്. പക്ഷേ കത്ത് എ.സി.ജെ.എം. കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2013 ജൂെലെ 20-ന് മജിസ്‌ട്രേറ്റ് എം.വി രാജു മുന്‍പാകെ മൊഴി നല്‍കി. അദ്ദേഹം എന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് അപ്രത്യക്ഷമാകുകയായിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ മൂലം എന്നെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

അട്ടക്കുളങ്ങര ജയിലില്‍ എന്റെ അമ്മയോടൊപ്പം ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്കുമാര്‍ വേഷം മാറിവന്നു. എല്‍.ഡി.എഫ് പ്രതിഷേധസമരം ഉപരോധത്തിലേക്ക് വഴി മാറിയതിനാല്‍ യു.ഡി.എഫ്. രാജി വക്കേണ്ടിവരുമെന്ന് പറഞ്ഞ് അവര്‍ക്കുവേണ്ടി ക്ഷമിക്കണമെന്നും ഒന്നും പറയരുതെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ട് എന്റെ അമ്മയോട് അവര്‍ മുഖേന വന്ന പ്രശ്‌നങ്ങള്‍ തീര്‍ത്തുതരാമെന്ന് ഉറപ്പു നല്‍കി.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലാത്ത എന്റെ അമ്മ തന്റെ മകളുടെ കേസുകള്‍ തീര്‍ന്നാല്‍ മതിയെന്നു ചിന്തിച്ചുപോയി. അവരുടെ സമ്മര്‍ദ്ദവും ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രദീപിന്റെ ഇടപെടലും മൂലമാണ് എന്റെ മൊഴി നാലുപേജായി ഒതുക്കിയത്. എന്നാല്‍ അമ്മയോട് അവര്‍ പറഞ്ഞ ഒന്നും തന്നെ പാലിച്ചില്ലെന്നു മാത്രമല്ല, പലരും മുതലെടുക്കുകയും ചെയ്തു.

ജയില്‍മോചിതയായ ഞാന്‍ എന്തെങ്കിലും തുറുന്നുപറയുമോയെന്ന ഭയത്തില്‍ അവര്‍ എന്നെ വെറും മോശക്കാരിയായി ചിത്രീകരിച്ചു. എ.ഡി.ജി.പി പത്മകുമാറിന്റെ സഹായത്തോടെ എന്റെ ലാപ്‌ടോപ്പിലും ഫോണിലും ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ (അണ്‍സീന്‍) പ്രചരിപ്പിച്ചു. ഞാന്‍ മരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി.

പക്ഷെ മറിച്ചു സംഭവിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി നേരിട്ടും തമ്പാനൂര്‍ രവി, ബെന്നി ബെഹ്നഹ്‌നാന്‍ എന്നിവര്‍ വഴിയും പുതുക്കിക്കൊണ്ടിരുന്നു. അവര്‍ നിയോഗിച്ച സോളാര്‍ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന നിര്‍ദേശവും തന്നു. കമ്മീഷന്‍ അവരുടേതാണ്. ഒന്നും സംഭവിക്കില്ലെന്നാണു പറഞ്ഞിരുന്നത്. തുടര്‍ന്ന കമ്മീഷനെതിരെ കോടതിയെ സമീപിക്കാന്‍ തമ്പാനൂര്‍ രവി പറഞ്ഞു. അവര്‍ക്ക് നേരെ വരുന്ന എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ യു.ഡി.എഫുകാര്‍ ചാനല്‍ ചര്‍ച്ചകകളില്‍ എന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ മത്സരിച്ചു. കേരള കോണ്‍ഗ്രസ് എം- കോണ്‍ഗ്രസ് അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഏപ്രിലില്‍ എന്റെ കത്തിന്റെ ചില ഭാഗങ്ങള്‍ ലീക്കായത്. ഉമ്മന്‍ചാണ്ടിയും രവിയും പറഞ്ഞത് അനുസരിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ മുന്‍പാകെ ഞാന്‍ ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്നു പറഞ്ഞത്. ഉമ്മന്‍ചാണ്ടി എന്റെ നിസഹായവസ്ഥയില്‍ എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരുകൂട്ടം യു.ഡി.എഫുകാരില്‍ വലിയ ഒരാളാണ്.

എനിക്ക് പരാതി പറയാനുള്ള പദവിയില്‍ ഇരുന്ന ഒരാള്‍ തന്നെ എന്നെ ചൂഷണം ചെയ്തു. എന്റെ വ്യക്തിജീവിതത്തില്‍ വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കമ്പനിക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയതിനാലാണ് മൗനം പാലിച്ചത്. അല്ലാതെ പണത്തിനും ആര്‍ഭാടത്തിനും വേണ്ടി ഞാന്‍ ആര്‍ക്കും വഴങ്ങിക്കൊടുത്തിട്ടില്ല.

ഞാന്‍ തട്ടിപ്പുകാരിയാണെങ്കില്‍ ജയില്‍മോചിതയായ ശേഷം ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും ബെന്നി ബെഹ്‌നാനും നസറുള്ള, കെ.സി വേണുഗോപാല്‍ ഒക്കെ എന്നോടു സംസാരിക്കണം? എന്റെ വാടകവീട്ടില്‍ നിന്നു റെയ്ഡ് ചെയ്ത് രാത്രിതന്നെ ലാപ്‌ടോപ്, ഫോണുകള്‍ മറ്റു രേഖകള്‍ ഒക്കെ എടുത്തു. അവര്‍ക്കു വേണ്ടവ മാറ്റിവച്ചു. കോടതിയില്‍ കൊടുത്ത ഫോണുകളില്‍ വേണ്ടാത്തവ ഡിലീറ്റ് ചെയ്തു.

എന്നെ അറസ്റ്റ് ചെയ്തശേഷവും മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടി എന്റെ ഫോണിലേക്കു വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌നെയും വിളിച്ച് തന്റെ പേരുപറയരുതെന്ന് അഭ്യര്‍ഥിച്ചു. സലീംരാജിനെതിരായ വിജിലന്‍സ് േകസില്‍ എന്റെ മൊഴിയെടുക്കുന്ന അവസരത്തില്‍ സലീംരാജ് ഫോണില്‍ വിളിച്ച് മുമ്പു വിളിച്ചിരുന്നത് മുഖ്യമന്ത്രിയായിരുന്നെന്ന സത്യം പറയണമെന്നു പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയും ഉദ്ഘാടകനുമായിരുന്ന 2012 ലെ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ സെമിനാര്‍ കോട്ടയത്ത് നടന്നതില്‍ ഒരു ഡെലിഗേറ്റായി ടീം സോളാറിനു വേണ്ടി ഞാനുണ്ടായിരുന്നു. സി.എമ്മാണ് എന്നെ പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍ എന്നെപ്പറ്റി പറഞ്ഞിരുന്നു. ആതിന്റെ വീഡിയോയും ആഡിയോയും കമ്മീഷന്‍ മുന്‍പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നാണ് ആര്യാടന്‍ പണം കൈപ്പറ്റിയത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിലെ കുറേ മന്ത്രിമാര്‍ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. എനിക്ക് എന്റെ കമ്പനിയുടെ നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്ക് ആകുകയും ബിജു രാധാകൃഷ്ണന്‍ പണം വകമാറ്റിയതും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പണം നല്‍കിയതും കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയും ആ അവസ്ഥ മനസിലാക്കിയ ഭരണം നടത്തിയിരുന്ന ജനപ്രതിനിധികള്‍ എന്നെ ചൂഷണം ചെയ്യുകയുമാണ് ഉണ്ടായത്.

ജനപ്രതിനിധികള്‍ എന്ന മുന്‍ഗണനയും പ്രാധാന്യം മുതലാക്കി ഒറ്റയ്ക്കാകുന്ന സാഹചര്യത്തിലുള്ള സ്ത്രീകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്ന ഇവരെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. കമ്മീഷനിലും കത്തിലും പറഞ്ഞ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഇങ്ങനെ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഞാനിന്ന് ഒരു സ്ത്രീയും നേരിടാന്‍ മടിക്കുന്ന അത്രയും അപമാനങ്ങളും കല്ലേറും നേരിടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പോലും വാടകയ്‌ക്കെടുത്ത് എനിക്കെതിരേ പ്രചരണം നടത്തുകയാണ്. ഇതെല്ലാം അന്വേഷണം നടത്തിയാല്‍ അങ്ങേക്ക് ബോധ്യമാകും. കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സോളാര്‍ കമ്മീഷന്‍. റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ എനിക്ക് നേരിടേണ്ടിവന്ന ചൂഷണങ്ങള്‍ അന്വേഷിക്കുമെന്നു പ്രത്യാശിക്കുന്നു.

പരാതി ക്രെഡിബിലിറ്റിയില്ലെന്ന വാക്കിന്‍മേല്‍ തള്ളിക്കളയരുതെന്നും അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെതന്നെ നിയോഗിക്കണമെന്നും അപേക്ഷിക്കുന്നു. അധികാരത്തിന്റെ പവര്‍ ഉപയോഗിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം ആളുകളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നും എനിക്ക് ഒരു സാധാരണ സ്ത്രീക്കു നല്‍കുന്ന അല്‍പ്പം നീതിയെങ്കിലും തരണമെന്നും അപേക്ഷിക്കുന്നു, സരിത പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (14 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (40 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (45 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (49 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (51 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (54 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (57 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (59 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends