Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

റെയിൽവേ ഉണരണം; കമ്മട്ടിപ്പാടത്ത് ബാബുവിന് സംഭവിച്ചത്; ലോകകപ്പിന്റെ ആവേശത്തിൽ നിറഞ്ഞു തുള്ളിയ കൊച്ചിക്കാർ പോലും അത് അറിഞ്ഞില്ല

21 OCTOBER 2017 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

പന്ത്രണ്ട് വയസുള്ള മകൾക്കൊപ്പം ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം നടന്ന ഒഡിഷയിലെ യുവാവിന്റെ ചിത്രം കേരളം ഇന്നും മറന്നിട്ടില്ല. അത് ഒഡീഷയാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളിയവർ അറിയുക. ഇക്കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം നഗരമധ്യത്തിലും സമാനമായ ഒരു സംഭവമുണ്ടായി. ലോകകപ്പിന്റെ ആവേശത്തിൽ നിറഞ്ഞു തുള്ളുന്ന കൊച്ചിക്കാർ പക്ഷേ അക്കാര്യം അറിഞ്ഞില്ല.

നഗരമധ്യത്തിലെ കമ്മട്ടി പാടം കോളനിയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ കമ്മട്ടി പാടം സ്വദേശി ബാബുവാണ് (56) ഹൃദയസ്തംഭനം കാരണം ചികിത്സ കിട്ടാതെ മരിച്ചത്. കാരണം കമ്മട്ടി പാടം കോളനിയെ ചുറ്റിപറ്റി കിടക്കുന്നത് റെയിൽവേ ലൈനുകളാണ്. മുഴുവൻ സമയവും തീവണ്ടിയോടുന്ന സ്ഥലമാണ് ഇവിടം. സ്റ്റേഷൻ അടുത്തായതിനാൽ തീവണ്ടികൾ നിർത്തിയിടും. ചിലപ്പോൾ മണിക്കൂറുകളോളം തീവണ്ടി കിടക്കും. തീവണ്ടിയെത്തിയാൽ ഇവിടത്തുകാർക്ക് പുറം ലോകവുമായുള്ള ബന്ധം മുറിയും.

അങ്ങനെയൊരു സമയത്താണ് ബാബുവിന് നെഞ്ചുവേദന വന്നത്. ക്യത്യസമയത്ത് തീവണ്ടിയും വന്നു. റയിൽവേ ലൈനുകളുടെ അറ്റകുറ്റപണികൾ കാരണം തീവണ്ടി ദീർഘനേരം പിടിച്ചിട്ടു. നെഞ്ചുവേദന അസഹ്യമായതോടെ വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ ബാബുവിനെ തോളിലെടുത്തു. തീവണ്ടിയില്ലാത്ത സ്ഥലത്തു കൂടെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാബു മരിച്ചു. യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണകാരണം. ബാബുവിന്റെ മൃതദേഹം ട്രാക്കിലൂടെയാണ് ചുമന്നുകൊണ്ടു വന്നത്.

അൻപതോളം കുടുംബങ്ങൾ ഇതുപോലെ തീവണ്ടി മതിൽ തീർക്കുന്ന ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. നഗരത്തിലെ അഴുക്കുചാൽ ഒഴുകിയെത്തുന്നതും ഇവിടെയാണ്. നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. കോളനിയിൽ എന്ത് ചെയ്യണമെങ്കിലും റയിൽവേയുടെ അനുമതി വേണം. റയിൽവേക്ക് ജനങ്ങളെ പുനരധിവസിപ്പിക്കാനാവില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കേരള സർക്കാരിനു മാത്രമാണ്.

മെട്രോക്കും ലോകകപ്പിനും വേണ്ടി നടക്കുന്ന ജനപ്രതിനിധികളും കമ്മട്ടി പാടത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. സോളാർ കേസിൽ പ്രതിയായ വികസന വീരൻമാരും തിരിഞ്ഞു നോക്കിയില്ല. അവരെല്ലാം നഗരത്തിൽ മെട്രോ എത്തിക്കുന്ന തിരക്കിലായിരുന്നു. എന്നിട്ട് കേരളം വികസന പറുദീസയാണെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നു. അതിനിടെ റയിൽവേ ലൈനുകളാൽ ചുറ്റപ്പെട്ട കമ്മട്ടിപ്പാടത്തെ നിർദ്ധനരായ സാധാരണക്കാരെ അടിസ്ഥാന ജീവിത സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

സർക്കാരും റയിൽവേയും ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കമ്മട്ടിപ്പാടത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ചുമട്ടുതൊഴിലാളിയായ കമ്മട്ടിപ്പാടം സ്വദേശി കെഎൽ ബാബു (56) കോളനിക്ക് മുന്നിൽ തീവണ്ടി നിർത്തിയിട്ടിരുന്നതു കാരണം കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാതെ തിങ്കളാഴ്ച മരിച്ചതിനെ തുടർന്നാണ് കേസെടുത്തത്. ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഇവിടത്തുകാർ അനുഭവിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്മട്ടിപ്പാടം കൊച്ചി നഗരത്തിലാണെങ്കിലും റയിൽവേ ലൈൻ കോളനിയെ നഗരത്തിൽ നിന്നും വേർതിരിക്കുന്നു. പുറം ലോകം കാണണമെങ്കിൽ നാട്ടുകാർക്ക് റയിൽവേ ലൈൻ കടക്കണം. തീവണ്ടികൾ പിടിച്ചിട്ടാൽ ഇവരുടെ അന്നം മുടങ്ങുമെന്ന് കമ്മീഷൻ പറഞ്ഞു. റയിൽവേയും സർക്കാരും ഉറക്കത്തിൽ നിന്നുണരണമെന്ന് ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. മെട്രോനഗരത്തിലെ പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കരുത്.

ചീഫ് സെക്രട്ടറി, ദക്ഷിണ റയിൽവേ ജനറൽ മാനേജരും ബന്ധപ്പെട്ട എഞ്ചിനീയറും സാമൂഹ്യനീതി സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ട് കമ്മട്ടി പാടത്തെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. കേസ് നവംബർ 24 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (41 seconds ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (30 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (56 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

Malayali Vartha Recommends