ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു
ഇടപ്പള്ളിയിലെ അല്‍ഷിഫ ആശുപത്രി അടച്ചുപൂട്ടുന്നു. ആശുപത്രിക്കെതിരെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. ആശുപത്രിയിലെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ജീവനക്കാരും രോഗികളും രംഗത്തെത്തിയിരുന്നു.
ചികിത്സയിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആശുപത്രി പ്രവര്‍ത്തിക്കും. തൊഴിലാളികള്‍ക്കു ആനൂകൂല്യം നല്‍കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha