ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഞരമ്പ് രോഗി സി സി ടി വിയിൽ കുടുങ്ങി; എട്ടിന്റെ പണികൊടുക്കാൻ പോലീസും സോഷ്യൽ മീഡിയയും!!
ഇടവഴിയിൽ പെണ്‍കുട്ടിയെ പിന്തുടര്ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.
ഈ വീഡിയോയിൽ കാണുന്ന തെമ്മാടിയെ അറിയുന്നവർ അവന്റെ അഡ്രസ്സ് നടക്കാവ് പോലീസിൽ അറിയിക്കുക ഇവൻ 18-10 2017 ന് വൈ. 5.45ന് YMCA റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോവുന്ന പോക്കറ്റ് റോഡിൽ (PVS ഫ്ലാറ്റിന് പിൻവശം) വെച്ച് ജോലി കഴിഞ്ഞു പോവുന്ന ഒരു പാവം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കുട്ടി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു ഈ വഴിയിൽ സ്ഥാപിച്ച ക്യാമറയിൽ എല്ലാം വ്യക്തമാണ് പരമാവധി ഷെയർ ചെയ്തു കൊണ്ട് ഇവനെ പിടിക്കപ്പെടണം പ്ലീസ്,
മനഃസാക്ഷി ഉള്ളവർ ഷെയർ ചെയ്തു ഇവനെ നിയമത്തിന് മുന്നിൽ എത്തിക്കുക നാളെ നമ്മുടെ അമ്മക്കോ പെങ്ങൾക്കോ ഇ അവസ്ഥ വരാം, എന്ന തലകെട്ടോടുകൂടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നുതന്നെ പ്രചരിച്ചത്.
സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha