സോളാറിൽ സർക്കാർ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനൊരുങ്ങി കോണ്‍ഗ്രസ്
സോളർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ തേജോവധം ചെയ്യാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം. റിപ്പോർട്ട് ഉപയോഗിച്ചു കോണ്‍ഗ്രസിനെ തകർക്കാനുള്ള രാഷ്ട്രീയ പ്രതികാര നടപടിയെ ഒറ്റക്കെട്ടായി നേരിടുമെന്നു സമിതി തീരുമാനങ്ങൾ വിശദീകരിച്ച കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
പ്രാഥമിക പരിശോധന പോലും പൂർത്തിയാക്കാതെ തെറ്റായ നിയമോപദേശത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ളവർക്കെതിരേ ബലാത്സംഗത്തിന് അടക്കം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേണ്ടത്ര ആലോചനയോ നിയമ പരിശോധനയോ ഇല്ലാതെയാണ്. അന്വേഷണ വിഷയങ്ങളുടെ പരിധി ജുഡീഷൽ കമ്മീഷൻ ലംഘിച്ചോയെന്നു സംശയമുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ നിയമോപദേശം വീണ്ടും തേടാനുള്ള മന്ത്രിസഭാ തീരുമാനം ഇതാണു വ്യക്തമാക്കുന്നത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha