Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

മലയാളത്തിലെ രണ്ട് താരരാജാക്കന്മാരുടെ അടുത്ത സുഹൃത്ത് ദിലീപിന് വേണ്ടി പട്ടാളച്ചിട്ട ഒരുക്കുന്നത് വെറുതെയല്ല !!

22 OCTOBER 2017 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...

നാണക്കേടിന്റെ തോല്‍വി . ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചു

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശുപത്രിയില്‍ ചികിത്സയില്‍

മലയാള ചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി ദിലീപിന് വേണ്ടി പട്ടാള സുരക്ഷാ ഒരുക്കുന്നത് വെറുതെയല്ല. മലയാളത്തിലെ രണ്ടു സൂപ്പർ സ്റ്റാർസ് ആയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുകൂടിയാണ് മേജർ രവി. മമ്മൂട്ടിയെയും മോഹൻലാലിനെയും അണിനിരത്തി കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ.1971 ബീയോണ്ട് ബോർഡേഴ്സ് എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ കിടന്നപ്പോൾ ഈ സൂപ്പർ താരങ്ങൾ ദിലീപിനെ ജാമ്യത്തിലിറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിരുന്നു. ഒടുവിൽ കർശന ഉപാധികളോടെ 85 ദിവസങ്ങൾക്ക് ശേഷം ജയിലിൽ നിന്നിറങ്ങിയ ദിലീപിന് സുരക്ഷയ്ക്കായി ഇറക്കുമതി ചെയ്തിരിക്കുന്നത് മേജര്‍ രവിയടക്കമുള്ളവര്‍ ഉപദേശകനായ ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സാണ്‌.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജന മധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ ആയിരത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

വിമുക്ത ഭടന്മാരുടെ കഴിവും കര്‍മശേഷിയും ഈ സ്വകാര്യ സുരക്ഷാ സംഘത്തിന്റെ മുതല്‍ക്കൂട്ടാണ്. ഇന്ത്യയിലെ പ്രമുഖ നടന്മാരും രാഷ്ട്രീയ നേതാക്കളുംവരെ ഇവരുടെ സംരക്ഷണം പലഘട്ടങ്ങളില്‍ തേടിയിട്ടുണ്ട്. നിരവധി എന്‍കൗണ്ടര്‍ ഓപ്പറേഷനുകളില്‍ പങ്കെടുത്തു പരിചിതനായ മേജര്‍ രവി അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമാണെന്നാണ് ഇവരുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. അവശ്യ ഘട്ടങ്ങളില്‍ ഇവര്‍ സ്വയം മുന്നിട്ടിറങ്ങുകയും ചെയ്യും. പോലീസ് അടക്കമുള്ളവര്‍ ഇവരുടെ സഹായം തേടിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

മാനേജര്‍മാരുടെ നേരിട്ടുള്ള നിരീക്ഷിണത്തിലാണ് ഓരോ ഇടപാടുകാരനും. ലക്ഷങ്ങളാണ് ഇവര്‍ ഇതിനായി പ്രതിഫലം ഈടാക്കുന്നതും.വ്യക്തിഗത സംരക്ഷണം, ഫയര്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ബോഡിഗാര്‍ഡ് എന്നിങ്ങനെ ഏതുവിധത്തിലുള്ള സേവനവും ഇവരുടെ പക്കല്‍നിന്നു ലഭിക്കും. വ്യവസായങ്ങള്‍, ബാങ്കുകള്‍, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇവര്‍ സംരക്ഷണമേകാറുണ്ട്. കടുത്ത പരിശീലനം നേടിയരാണ് ഇതിന്റെ ഭാഗമായിട്ടു പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്കു നല്‍കുന്ന അതേ പരിശീലനം തന്നെ ഇവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സൈന്യത്തില്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിചയവും ഇവര്‍ക്കു മുതല്‍കൂട്ടാണ്.

ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, അവശ്യ ഘട്ടങ്ങളില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം എന്നിങ്ങനെ സര്‍വ സന്നാഹങ്ങളും ഇവര്‍ക്കുണ്ട്. മുന്തിയ വാഹനങ്ങളും ഈ സ്വാഡിന്റെ പ്രത്യേകതയാണ്. നാലുപേര്‍ക്ക് ഒരാളെന്ന നിലയില്‍ സൂപ്പര്‍വൈസറും അമ്പതു പേര്‍ക്ക് ഒരാളെന്ന നിലയില്‍ മാനേജര്‍മാരുമുണ്ട്. സ്ത്രീകള്‍ക്കു സംരക്ഷണമൊരുക്കാന്‍ പ്രത്യേക വനിതാ വിഭാഗവും ഇവര്‍ക്കുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു അഭിനേതാവിനു ഇത്തരത്തില്‍ കനത്ത സുരക്ഷ ഒരുങ്ങുന്നത്.

എന്നാൽ ദിലീപ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടിയത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് കേരളമാണെങ്കിലും അധോലോകത്തിലെ രാജാവിനെപ്പോലെയാണ് ദിലീപിന്റെ ഈ നീക്കം. ഇതിനെതിരെ അന്വേഷണ സംഘം പരസ്യമായി രംഗത്തെത്തി. ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു.

സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യ വ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ക്ക് ശേഷം വിട്ടയചിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തണ്ടര്‍ ഫോഴ്‌സിന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

തന്റെ രഹസ്യങ്ങളെല്ലാം പൊളിയുമെന്നതിനാലാണ് പോലീസില്‍ നിന്നും സുരക്ഷതേടാന്‍ ദിലീപിന് മടിച്ചത്. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് ഈ സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും. വെള്ളിയാഴ്ചയായിരുന്നു ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്ന വിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോള്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചു കൊണ്ടുള്ള വരവ്. എന്തായായും ഈ അവിവേകം ദിലീപിന് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (4 minutes ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (34 minutes ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (37 minutes ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (38 minutes ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (1 hour ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (1 hour ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (1 hour ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (1 hour ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (2 hours ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (2 hours ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (2 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (2 hours ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (3 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (4 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (4 hours ago)

Malayali Vartha Recommends