യുവാവിന്റെ ഇരകളായത് നിരവധി യുവതികള്‍; ഷഹബാസ് യുവതികളെ വശീകരിച്ചത് പ്രത്യേക രീതിയില്‍
ഇത്രയേറെ യുവതികളെ ഒരേ സമയം ഒരാള്‍ക്ക് പറ്റിക്കാനാകുമോയെന്നാണ് പോലീസിന് സംശയം. പരാതി നല്‍കാത്ത നിരവധി പേരും ഇയാളുടെ പീഡനത്തിനിരയായെന്നാണ് പോലീസിന്റെ നിഗമനം. അവസാനം യുവതികളെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്ന യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂര്‍ കിഴക്കേപീടികയില്‍ അബ്ദുള്‍ ഷഹബാസ് (21) ആണ് അറസ്റ്റിലായത്. മണ്ണുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ പേരില്‍ മോഷണത്തിനും സ്ത്രീപീഡനത്തിനും കേസ് എടുത്തിട്ടുണ്ട്.
ആദ്യം വാട്സ് ആപ്പിലൂടെ പരിചപ്പെടുന്ന യുവതികളുമായി ചാറ്റ് ചെയ്യും. മെല്ലെമെല്ലെ ചെറിയ റൊമാന്‍സ് തുടങ്ങും അതുകഴിഞ്ഞ് മുടിഞ്ഞ പ്രേമമാകും അവസാനം നേരിട്ട് കാണാനുള്ള അവസരമൊരുക്കും. പിന്നെ വിവാഹ വാഗ്ദാനവും ഫസ്റ്റ് നൈറ്റും. പല ഫസ്റ്റ് നൈറ്റാകുമ്പോള് എല്ലാം അടിച്ചുമാറ്റി അടുത്ത യുവതിയുടെ അടുത്തേക്ക് വച്ച് വിടും.
അന്വേഷണത്തില്‍ നിരവധി യുവതികളെ ഇയാള്‍ ഇത്തരത്തില്‍ വശീകരിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് ചുറ്റിനടന്നാണ് ഷഹബാസ് യുവതികളെ വശീകരിച്ചിരുന്നത്. സമാന സ്വഭാവമുള്ള കൂട്ടുകാര്‍ ഇയാളോടൊപ്പം ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ലഹരി മരുന്നു മാഫിയയുമായി ഷഹബാസിനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.
ഈസ്റ്റ് സിഐ കെ.സി. സേതുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്ഐ സതീഷ് പുതുശേരി സീനിയര്‍ സിപിഒ വിനയന്, ക്രൈം സ്ക്വാഡ് അംഗം സിബു, ഷാഡോ പോലീസ് അംഗം ലികേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha