ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഞരമ്പ് രോഗി സി സി ടി വിയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ എട്ടിന്റെ പണിയും കിട്ടി!!
കോഴിക്കോട് നഗരമദ്ധ്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സംഭവത്തില്‍ പ്രതി ജംഷീദ് കസ്റ്റഡിയില്‍. അല്പം മുമ്പ് കൊയിലാണ്ടിയില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് വൈകീട്ടോടെ ഉണ്ടാകും .കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി.
ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈകുന്നേരം 5.45 നായിരുന്നു സംഭവം. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു പെണ്‍കുട്ടി. യുവതിക്ക് മുന്നിലായി യുവാവ് നീങ്ങുന്നു. വഴിയുടെ അവസാനമെത്തിയപ്പോള്‍ യുവതിയെ കടന്നുപിടിച്ചു. ഇരുവരും തറയില്‍ വീണു. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് തിരിഞ്ഞു വൈഎംസിഎ റോഡ് ഭാഗത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 354-ാം വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ച്തിനാണ് കേസ്. തൊട്ടടുത്ത സി സി ടി വിയിലെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കോഴിക്കോട് വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയിലാണ് സംഭവം നടന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്,
https://www.facebook.com/Malayalivartha