Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

മന്ത്രി ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി; ചാണ്ടിക്ക് മുന്നില്‍ നിയമം മുട്ടുകുത്തിയില്ല, കടക്ക് പുറത്തെന്നും കോടതി പറയാതെ പറഞ്ഞു, ഹര്‍ജി തളളി

14 NOVEMBER 2017 03:35 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. കോടതി മന്ത്രി ചാണ്ടിയുടെ ഹര്‍ജി തളളി. മന്ത്രിക്ക് സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞാണ് ഹര്‍ജി തള്ളിയത്. ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി, സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിച്ചില്ല. ഇതേ തുടര്‍ന്നാണ് കോടതി വീണ്ടും വിമര്‍ശനം നടത്തിയത്. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് അറ്റോര്‍ണി മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി ശരിയല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

മന്ത്രിയുടെ ഹര്‍ജിക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നും പിന്‍വലിച്ചാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചതിരിഞ്ഞ് കോടതി ചേര്‍ന്നപ്പോള്‍ ഹര്‍ജി പിന്‍വലിക്കാന്‍ മന്ത്രി തയ്യാറായില്ല. വ്യക്തിയെന്ന നിലയിലാണ് കോടതിയെ സമീപിച്ചെന്നായിരുന്നു മന്ത്രിയുടെ വാദം. തന്റെ ഭാഗം കേള്‍ക്കാതെയും നോട്ടീസ് ല്‍കാതെയുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ കോടതി തന്നെ പ്രശ്‌നം തീര്‍പ്പാക്കണമെന്നും മന്ത്രി കോടതിയെ ധരിപ്പിച്ചു. 

ഉച്ചതിരിഞ്ഞ് കോടതി ചേരുമ്പോള്‍ ഹര്‍ജി പിന്‍വലിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് നേതാക്കളടക്കം പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായായിരുന്നു മന്ത്രിയുടെ പുതിയ നീക്കം. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാവില്ലെന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രി നേരിടുന്നത് പൊതുവിചാരണയാണ്. അദ്ദേഹത്തെ അയോഗ്യനാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം മന്ത്രിയുടെ ഹര്‍ജിയെ പിന്തുണച്ച സ്റ്റേറ്റ് അറ്റോര്‍ണി പിന്നീട് നിലപാട് തിരുത്തി. കയ്യേറ്റങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്നതാണെന്നും പിന്നീട് മന്ത്രിയുടെ ഹര്‍ജി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം നടക്കുമ്പോഴും മന്ത്രി കടവന്ത്രയില്‍ മകന്റെ വസതിയില്‍ ഉണ്ടായിരുന്നു. 

കോടതിയില്‍ നിന്ന് എന്തെങ്കിലും ഒരു അനുകൂല പരാമര്‍ശം ഉണ്ടായാല്‍ അതില്‍ പിടിച്ച് നില്‍ക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചത്. കോഴിക്കോട്ടുള്ള മുഖ്യമന്ത്രി ഉച്ചതിരിഞ്ഞാണ് തിരുവനന്തപുരത്ത് എത്തിയത്. രാജി സംബന്ധിച്ച കാര്യം അദ്ദേഹം ഇതുവരെ ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. എന്നാലല്‍ ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് അറിയുന്നത്. കാരണം മന്ത്രിസഭയ്ക്ക് തന്നെ നാണക്കേടാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. രാജി അനിവാര്യമാണെന്ന് എന്‍.സി.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം ഇടപെടാതെ അന്തിമതീരുമാനം എടുക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (15 minutes ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (1 hour ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (2 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (3 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (3 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (4 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (4 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (4 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (5 hours ago)

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (5 hours ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (6 hours ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (6 hours ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (7 hours ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (7 hours ago)

Malayali Vartha Recommends