Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

കോടതിയും പറഞ്ഞത് തോമസ് ചാണ്ടി അനുപമയെ പോയി കാണാന്‍... മായം ചേര്‍ക്കുന്നവരുടെ കണ്ണിലെ കരടായ അനുപമ വളര്‍ന്നത് തീയിലൂടെ

15 NOVEMBER 2017 09:13 PM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗതികെട്ട് രാജി വച്ചപ്പോള്‍ എല്ലാത്തിനും കാരണമായ ഒരു പുലിക്കുട്ടിയെ ഓര്‍ക്കുകയാണ്. മറ്റാരുമല്ല ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. അനുപമയുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ചത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് അവസാനം ഹൈക്കോടതി പോലും പറഞ്ഞത്. പിണറായി മന്ത്രി സഭയിലെ ഒരു മന്ത്രിയേയാണ് അഴിമതിയുടെ പേരുപറഞ്ഞ് അനുപമ എഴുതിത്തള്ളിയത്.

ഇപ്പോള്‍ ആളുകള്‍ ഏറ്റവുമധികം അന്വേഷിക്കുന്നത് ഈ പുലിക്കുട്ടിയേയാണ്. ആരാണ് അനുപമ? 

സിവില്‍ സര്‍വ്വീസില്‍ നാലാം റാങ്കുകാരിയായ ടി.വി. അനുപമ ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറാണ്. ഒരു നിയോഗം പോലെയാണ് ഐഎഎസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. 

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂര്‍ ദേവസ്വം എന്‍ജിനീയര്‍ രമണിയുടെയും മകള്‍ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എല്‍സി പരീക്ഷയില്‍ 13ആം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. 



പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഗോവ ബിറ്റ്‌സ് പിലാനി കോളജില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2008 ജൂലൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹി എഎല്‍എസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. 



കേരളത്തിലെ ഏറ്റവും അപ്രധാനമായ തസ്തികയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോള്‍ സര്‍ക്കാരുകള്‍ വെള്ളം കുടിച്ചു. പണം നല്‍കിയ മാഫിയയ്ക്ക് വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും കഴിഞ്ഞില്ല. ഇതിനിടെയാണ് അനുപമ പ്രസവാവധിയില്‍ പോയത്. ഇതോടെ ഭക്ഷ്യസുരക്ഷയില്‍ പുതിയ ഉദ്യോഗസ്ഥരെത്തി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ അനുപമയ്ക്ക് കാര്യമായ വകുപ്പൊന്നും നല്‍കിയതുമില്ല.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മായം ചേര്‍ക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങിയയാളാണ് അനുപമ. ഭരണത്തലപ്പത്തുള്ളവരുടെ കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആലപ്പുഴയില്‍ സജീവ ചര്‍ച്ചയാകുമ്പോളാണ്, ധീരയായ ഈ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ആലപ്പുഴയുടെ സാരഥ്യമേറ്റത്. അതില്‍ പ്രതിസ്ഥാനത്ത് മന്ത്രി തോമസ് ചാണ്ടിയാണ്. കോടികളുടെ ആസ്തിയുള്ള രാഷ്ട്രീയക്കാരന്‍. ഇതോടെ ആലപ്പുഴയില്‍ കളക്ടറുടെ നടപടികളില്‍ എത്രത്തോളം കരുത്തുണ്ടാകുമെന്ന നവമാധ്യമങ്ങള്‍ ചര്‍ച്ചയും തുടങ്ങി. സമൂഹി നീതി വകുപ്പിലും മറ്റും തളയ്ക്കപ്പെട്ട അനുപമയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവതരമാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍. അതുകൊണ്ട് മാത്രമാണ് അവരെ കളക്ടറാക്കേണ്ടി വന്നത്.




മന്ത്രിയ്‌ക്കെതിരെ കൈയേറ്റ ആരോപണങ്ങള്‍ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.
ആര്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ വിവാദമായ റോഡു നിര്‍മ്മാണം, കായല്‍ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് പല തലത്തിലും പ്രഷര്‍ വന്നെങ്കിലും അനുപമ തളര്‍ന്നില്ല. തോമസ് ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ അക്കമിട്ടു നിരത്തി. 

അനുപമ അനുകൂല റിപ്പോര്‍ട്ട് കൊടുത്താല്‍ എല്ലാ പ്രശ്‌നവും തീരുമായിരുന്നു. ഈ റിപ്പോര്‍ട്ട് എതിരായാല്‍ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിയും വരുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് നല്‍കിയത്. അതു പോലെ തന്നെ സംഭവിച്ചു. 



മാലിന്യം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങളാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചത്. കേരളത്തിലെ തിന്മേശകളില്‍ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ. കളക്ടറായപ്പോഴും ഈ നിലപാട് തന്നെ തുടര്‍ന്നു. കായല്‍ രാജാവിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ് അനുപമ എന്ന പുലിക്കുട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (20 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (36 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (39 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (44 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (53 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

Malayali Vartha Recommends