ചാണ്ടിക്കും സോളാറിനും സി.പി.ഐക്കും പിന്നാലെ പി.വി അന്‍വറും പിണറായി പവനായി ആകുമോ? അന്‍വറിനെയും ചാണ്ടിയെയും പോലുളള അക്ഷയപാത്രങ്ങള്‍ കുരുങ്ങിയാല്‍ ഫണ്ട് നിലയ്ക്കില്ലേ?
ഒക്ടോബര്‍ പകുതിയോടെ സൂര്യരാശിയില്‍ മാറ്റം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമയം മോശമാകുന്നു. നിലമ്പൂരിലെ ഇടത് സ്വതന്ത്രന് എം.എല്‍.എ പി.വി അന്‍വര്‍ പത്ത് വര്‍ഷമായി വരുമാനത്തിനനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. സോളാര്‍ കേസില്‍ ബലാല്‍സംഘ കേസ് വേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയും കായല്‍ കയ്യേറിയ തോമസ് ചാണ്ടി കോടതിയുടെ രൂക്ഷപരാമര്‍ശത്തെ തുടര്‍ന്ന് രാജിവയ്ക്കുകയും അത് മുന്നണിയില്‍ തന്നെ വലിയ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്തതിന് പിന്നാലെയാണിത്. സംഭവങ്ങളെല്ലാം വിലയിരുത്താന്‍ കൊച്ചിയല്‍ സി.പി.എം സെക്രട്ടറിയേറ്റ് നടക്കുകയാണ്. തോമസ്ചാണ്ടിയെയും അന്‍വറിനെയും പോലുള്ള സമ്പന്നരാണ് അത്യാവശ്യഘട്ടങ്ങളില്‍ ഫണ്ട് നല്കി സി.പി.എമ്മിനെയും മുന്നണിയെയും സഹായിക്കുന്നത്. അവരൊക്കെ കുരുക്കിലാകുന്നത് വലിയ തലവേദനയാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സൃഷ്ടിക്കുന്നത്.
പി.വി അന്‍വര്‍ നികുതി വെട്ടിക്കുന്നെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ആദായനികുതി വകുപ്പിന് പരാതി ലഭിച്ചത്. നാല് ലക്ഷം രൂപ വരുമാനം ഉണ്ടെന്നാണ് എം.എല്‍.എ നല്കിയ രേഖകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് പത്ത് വര്‍ഷമായി നികുതി അടച്ചിരുന്നില്ല. വരുമാനമില്ലാത്ത എം.എല്‍.എ എങ്ങനെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയെന്ന് അന്വേഷണം നടത്തും. 206 ഏക്കര്‍ ഭൂമിയുണ്ടെന്ന് അദ്ദേഹം നല്കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പറയുന്നു. 15 ഏക്കറിലധികം കാര്കേതര ഭൂമി കൈവശം വച്ച് ഭൂ പരിഷ്ക്കരണ നിയമം ലംഘിച്ചിട്ടും സംസ്ഥാന സര്‍ക്കാരോ, റവന്യൂ വകുപ്പോ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല.
മഞ്ചേരിയിലും കൂടരഞ്ഞിയിലും വാട്ടര്‍ തീം പാര്‍ക്കുകളും മഞ്ചേരിയില്‍ വില്ല പദ്ധതിയും ഇന്റര്‍നാഷണല്‍ സ്കൂളുമുള്ള പി.വി അന്‍വര്‍ എം.എല്‍.എ നികുതി അടയ്ക്കാത്തതെന്ന് ആദായനികുതി വകുപ്പ് കോഴിക്കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുരുകേഷ് നരേന്ദ്രന് എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന് പരാതി നല്‍കിയത്. എംഎല്‍എയുടെ കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ആണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും കുഴിക്കാന്പാടില്ല. അങ്ങനെയുള്ളിടത്താണ് പാര്‍ക്ക് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha