ജിഷ്ണു പ്രണോയ് കേസ്: സര്‍ക്കാര്‍ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. തീരുമാനം സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ തീരുമാനമെന്ന് വ്യാഴാഴ്ച ജസ്റ്റീസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷം ജിഷ്ണുകേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജിയില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിനും, ജിഷ്ണുക്കേസില്‍ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനും ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha