മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യന്റെ രോഷപ്രകടനം ; സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്ക് ശകാരം
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി നോര്‍ത്ത് എസ്ഐയോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടി. ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് ദേഹത്ത് തട്ടിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറിയ മുഖ്യമന്ത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നോര്‍ത്ത് എസ്ഐ വിപിന്‍ ദാസിനെ ശകാരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്ഐയോട് വിശദീകരണം തേടിയത്.
സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊച്ചി കലൂരിലെത്തിയത്. ഓഫീസിലേക്ക് കയറുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സിപിഐ-സിപിഐഎം തര്‍ക്കത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ കൂട്ടത്തിലൊരാളുടെ കൈവശമുള്ള മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്തും മുഖത്തും തട്ടി ഇതോടെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് ഓഫീസിനുള്ളിലേക്ക് കയറി.
തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നോര്‍ത്ത് എസ്ഐ വിപിന്‍ ദാസിനെ ശകാരിച്ചു. മുഖ്യമന്ത്രിക്ക് സംരക്ഷണം നല്കുന്നതില് വീഴ്ച വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി വിപിന്‍ ദാസിനോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരിക്കുകയാണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വിപിന്‍ ദാസിനെ സസ്പെന്റ് ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
https://www.facebook.com/Malayalivartha